ശരിക്കുള്ള മോട്ടിവേഷൻ...🤗😎💖
ശരിക്കുള്ള മോട്ടിവേഷൻ...🤗😎💖
21/05/2021 - മെയ് മാസത്തിലെ ഒരു തെളിഞ്ഞ പ്രഭാതം. ചെറിയൊരു മഴയും ഇളംവെയിലും വർണം വിതറിയ സുഖകരമായ അന്തരീക്ഷം. ഫിസിക്കൽ എഡ്യൂക്കേഷൻ ക്ലാസ്സോടെ ആണ് ഇന്നത്തെ പഠനം ആരംഭിച്ചത്. ഗൂഗിൾ മീറ്റിൽ പ്രവേശിച്ച സമയം സുപരിചിതമായതും പ്രതീക്ഷിച്ചിരുന്നതുമായ ശബ്ദമാണ് കേട്ടത്. അപകടവും രോഗാവസ്ഥയും എല്ലാം തരണം ചെയ്ത്, നമ്മുടെ പ്രാർത്ഥനകളെ സഫലമാക്കി കൊണ്ട് പ്രിയ കൂട്ടുകാരി ബിജി വീണ്ടും നമ്മോടൊപ്പം എത്തിയിരിക്കുന്നു. അപ്രതീക്ഷിതമായ സംഭവങ്ങൾക്കൊടുവിൽ പ്രത്യാശ ഒട്ടും മങ്ങാതെ, പുഞ്ചിരിയോടെ അവൾ കടന്നു വന്നപ്പോൾ ആ വാക്കുകളിൽ നിന്ന് വലിയ പാഠങ്ങളാണ് നമുക്ക് കിട്ടിയത്. ചെറിയൊരു വേദന പോലും വലുതാക്കി കാട്ടാറുള്ള നമുക്ക് ശരിക്കും മാതൃകയായി തോന്നി ബിജിയുടെ വാക്കുകൾ. ആ സമയത്താണ് എനിക്ക് തോന്നിയത്- എന്തിനാണ് മോട്ടിവേഷണൽ ടോക്കുകൾ കേൾക്കുന്നത്? ശരിക്കുള്ള മോട്ടിവേഷൻ ഇതാണ്. ദൈവം നൽകിയ ശക്തിയിൽ, ലഭിച്ച പ്രാർത്ഥനകളിൽ ഉറച്ചു വിശ്വസിച്ച, പതറാത്ത മനസ്സ്. ഇനിയും ഇതുപോലെ മുന്നോട്ടുപോകാനും ലക്ഷ്യങ്ങൾ കരസ്ഥമാക്കാനും പ്രിയ കൂട്ടുകാരിക്ക് സാധിക്കട്ടെെ എന്ന് സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ജോർജ്ജ് തോമസ് സാറിന്റെ ക്ലാസ്സ് ആരംഭിച്ചതു മുതൽ ലഭിച്ച ആത്മവിശ്വാസം നിലനിർത്താൻ സഹായിക്കുന്ന വിധം വ്യക്തവും ലളിതവും ആയിരുന്നു സാറിന്റെ അധ്യാപനവും.
വളരെ എളുപ്പമുള്ള ഉദാഹരണങ്ങളിലൂടെ ആശയങ്ങളെ വ്യക്തമായി സംവേദനം ചെയ്യുന്ന പതിവു രീതിയിൽ ജിബി ടീച്ചർ നയിച്ച ക്ലാസും നല്ല രീതിയിൽ ശ്രദ്ധിക്കാൻ സാധിച്ചു.
മലയാളം ക്ലാസിൽ ബ്ലൂമിന്റെ വർഗ്ഗീകരണ രീതിയെ സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്തു.
അങ്ങനെ ഇന്നത്തെ ഓൺലൈൻ ക്ലാസ്സ് അവസാനിച്ചു. വാരാന്ത്യത്തിൽ ശുഭപ്രതീക്ഷയോടെ ഒരു ചിന്ത നിങ്ങളുമായി പങ്കു വയ്ക്കാം:
"നിന്റെ ഉയർച്ചയിൽ നീ ആരാണെന്ന് നിന്റെ സുഹൃത്തുക്കൾ പറയും...
നിന്റെ തകർച്ചയിൽ നിന്റെ സുഹൃത്തുക്കൾ ആരാണെന്ന് നീ അറിയും..."
ചിന്തിക്കുക... ആത്മവിശ്വാസത്തോടെ മുന്നേറുക...😊👍💖💕
Super 😊 👌👌
ReplyDelete