എല്ലാം ഓർമ്മകൾ മാത്രമായ്... 😑😔💕
എല്ലാം ഓർമ്മകൾ മാത്രമായ് !...
😑😔💕
ബോധനപരിശീലനത്തിന്റെ രണ്ടാമത്തെ ഘട്ടവും പൂർത്തിയായി...ഓണപ്പരീക്ഷ ആരംഭിക്കുന്നതുകൊണ്ട് നേരത്തെ നമ്മുടെ ജോലികൾ പൂർത്തിയാക്കി. കുഞ്ഞുമക്കളുടെ സ്നേഹം തുളുമ്പുന്ന വാക്കുകൾ... കണ്ണുനീർ കണങ്ങൾ... ആശംസ പറച്ചിലുകൾ... ഇനിയും അവരുടെ അധ്യാപികയായി എത്തിച്ചേരണമെന്ന സ്നേഹ മൊഴികൾ... ഇതെല്ലാം ചേർന്ന് മിഴിയും മനസ്സും നിറഞ്ഞ ഒരുപടി ഇറങ്ങൽ..
വഴികാട്ടികളായി ഒപ്പം നിന്ന അധ്യാപികമാർ നൽകിയ ആശംസകൾക്കും നല്ല വാക്കുകൾക്കും നന്ദി മാത്രം... എത്ര പറഞ്ഞാലും അവസാനിക്കാത്ത സ്നേഹത്തിന്റെ മൃദുസ്പർശം മാത്രം...
Comments
Post a Comment