പ്രിൻസിപ്പൽ സാർ, നഥാനിയേൽ സാർ, നീന ടീച്ചർ...ആഹാ...😎
പ്രിൻസിപ്പൽ സാർ, നഥാനിയേൽ സാർ, നീന ടീച്ചർ...ആഹാ...😎
11/08/2022 - വ്യാഴം
ഇന്നേ ദിവസം നേരത്തെ സ്കൂളിൽ എത്തിച്ചേർന്നു. ആദ്യത്തെ പിരീഡ് പോകേണ്ടി വന്നില്ല. ആയതിനാൽ ക്ലാസ്സുകൾക്കായുള്ള തയ്യാറെടുപ്പുകൾ നടത്തി. രണ്ടാമത്തെ പിരീഡ് 8Lന് വ്യാകരണം പഠിപ്പിച്ചു. അപ്രതീക്ഷിതമായാണ് നഥാനിയേൽ സാർ ക്ലാസ് നിരീക്ഷിക്കാൻ എത്തിച്ചേർന്നത്. അതിനുശേഷം സിദ്ധിശോധകം തയ്യാറാക്കിയത് പരിശോധിക്കുകയും പരിശീലനത്തെ സംബന്ധിച്ച് ഏറെ കാര്യങ്ങളെക്കുറിച്ച് സംവദിക്കുകയും ചെയ്ത ശേഷമാണ് സാർ മടങ്ങിയത്. അതേസമയം നമ്മുടെ കോളേജിന്റെ ആദരണീയനായ പ്രിൻസിപ്പൽ ബെനഡിക്റ്റ് സാറും നീന ടീച്ചറും എത്തിച്ചേർന്നിരുന്നു. റെക്കോർഡ് ഒപ്പിട്ട് നൽകിയ ശേഷം ഒപ്പം നിന്ന് ഒരു ഫോട്ടോയൊക്കെ എടുത്തിട്ടാണ് ഇരുവരും മടങ്ങിയത്.
അഞ്ചാമത്തെ പിരീഡ് 9Aയിൽ ക്ലാസ് എടുത്തു. കളിപ്പാവകൾ എന്ന പാഠം ആണ് പഠിപ്പിച്ചത്. ആറാമത്തെ പിരീഡ് 9Bയിൽ സന്ധി പഠിപ്പിച്ചു. എത്ര പഠിപ്പിച്ചു കൊടുത്താലും മടുപ്പ് തോന്നാത്ത വിഷയം എന്നെ സംബന്ധിച്ച് വ്യാകരണം തന്നെ.😉 അങ്ങനെ ഇന്നത്തെ ബോധനം സമാപിച്ചിരിക്കുന്നു....😎
Comments
Post a Comment