അപ്രതീക്ഷിതമായി ഒരു സ്നേഹസമ്മാനം...🎁😍💕

അപ്രതീക്ഷിതമായി ഒരു സ്നേഹസമ്മാനം...🎁😍💕

30/08/2022 - തിങ്കൾ 

പ്രതീക്ഷിക്കാതെ ചില കാര്യങ്ങൾ ജീവിതത്തിൽ കടന്നുവരും എന്ന് പറയുന്നത് എത്ര സത്യമാണ്. ഇന്റേൺഷിപ് കഴിഞ്ഞെങ്കിലും സ്കൂളിൽ പോകേണ്ടി വന്നു. ഫീഡ്ബാക്കും സീലുമെല്ലാം വാങ്ങി മടങ്ങാനൊരുങ്ങി എത്തിയതാണ്. അപ്പോൾ അതാ ഒരു വിളി : "ടീച്ചറേ..."
സ്റ്റാഫ്റൂമിൽ നിന്ന് ഞാൻ ഇറങ്ങുന്നത് വരെ കാത്തു നിന്ന ആ കുഞ്ഞുമോൾ നിറപുഞ്ചിരിയോടെ എന്റെ കയ്യിലേക്ക് ഒരു സമ്മാനപ്പൊതി നൽകി..അവളുടെ കണ്ണിൽ തെളിഞ്ഞു നിന്ന സ്നേഹം മതി എന്നിലെ അദ്ധ്യാപികയുടെ മനസ്സ് നിറയാൻ...😍സമ്മാനത്തിന്റെ വലുപ്പം അല്ല, തരാൻ കഴിയില്ലെന്ന് ഉറച്ചിട്ടും എപ്പോഴെങ്കിലും ടീച്ചർ വന്നാലോ എന്ന് ചിന്തിച്ച് അത് കാത്തുവച്ച് എന്നെ കണ്ട ഉടനെ ഓടി വന്ന് അതേൽപ്പിച്ച അവളുടെ നിഷ്കളങ്കതയാണ്, ആ സ്നേഹമാണ്, പരിഗണനയാണ് എന്റെ മിഴിയിലും മനസ്സിലും ഈറൻ അണിയിച്ചത്...💕
കോളേജിൽ എത്തിച്ചേർന്ന് അനുഭവങ്ങൾ പങ്കുവച്ചെങ്കിലും അതും അപൂർണ്ണമായിപ്പോയി. വാക്കുകൾ കിട്ടിയില്ല...കുഞ്ഞുങ്ങളുടെ ടീച്ചർ വിളിയും സ്നേഹവും മാത്രമായി മനസ്സിൽ മുഴുവൻ😐
ടീച്ചർ എന്ന ആ വിളി കേൾക്കാൻ കൊതിയോടെ കാത്തിരിക്കുന്നു...
MTTCയുടെ സന്താനത്തിന് അതിനുള്ള ഭാഗ്യം വിദൂരമല്ലല്ലോ😊🤩തീർച്ച !...😇

Comments

Popular posts from this blog

അദ്ധ്യാപനത്തിന്റെ രണ്ടാം വാരത്തിലേക്ക്...👩‍🏫

ഒരു ആശയഭൂപടത്തിന്റെ പണിപ്പുരയിൽ...😎

ചർച്ചയും മറവിയും അല്പം ചിത്രപ്പണിയും...👩‍🏫😉📝