പരീക്ഷാമൂഡ് ഓൺ...🙆♀️
പരീക്ഷാമൂഡ് ഓൺ...🙆♀️
16/08/2022 - ചൊവ്വാഴ്ച
ഇന്നേ ദിവസം വളരെ നേരത്തെ സ്കൂളിൽ എത്തിച്ചേർന്നു. മൂന്നാമത്തെ പിരീഡ് 9Aയിൽ ക്ലാസ് ഉണ്ടായിരുന്നു. പാഠഭാഗത്തിലെ പ്രധാന ആശയങ്ങളും ചോദ്യങ്ങളും ചർച്ചചെയ്തു. നാലാമത്തെ പിരീഡ് 9Bയിൽ സിദ്ധിശോധകം നടത്തി.
31 കുട്ടികൾ പരീക്ഷയെഴുതി. സമയാധിഷ്ഠിതമായി പരീക്ഷ നടത്താൻ സാധിച്ചു. ഉച്ചയ്ക്ക് ശേഷമുള്ള ആദ്യത്തെ പിരീഡ് ആ ക്ലാസ്സിൽ തന്നെയായിരുന്നു. കൊടിയേറ്റം എന്ന പാഠഭാഗം പഠിപ്പിക്കുന്നതിനായി മലയാളസിനിമയും തിരക്കഥയും കൂട്ടിയിണക്കി ഒരു ക്ലാസ് അങ്ങ് നടത്തി. പതിവുപോലെ സ്കൂളിൽ നിന്നും മടങ്ങുകയും ചെയ്തു.
സിദ്ധിശോധകത്തിലേക്ക് ഒരു എത്തിനോട്ടം:
Comments
Post a Comment