വീണ്ടും ഓൺലൈൻ ലോകത്തിലേക്ക്...🙆♀️📱📚
വീണ്ടും ഓൺലൈൻ ലോകത്തിലേക്ക്...🙆♀️📱📚
പരീക്ഷയും ഓണക്കാല അവധിയും കഴിഞ്ഞ് വീണ്ടും ഓൺലൈൻ ക്ലാസ്സുകൾ ആരംഭിച്ചിരിക്കുന്നു. എന്ത് കൊണ്ടാണെന്ന് അറിയില്ല, ഒരിടവേള വന്നതായി തോന്നുന്നില്ല.🤭രണ്ടാമത്തെ സെമസ്റ്റർ നേരത്തെ തുടങ്ങിയിരുന്നതുകൊണ്ടാകാം.
ആദ്യത്തെ ക്ലാസ്സ് ആൻസി ടീച്ചറിന്റേതായിരുന്നു. പഠിപ്പിച്ച കാര്യങ്ങൾ ഒന്ന് കൂടി ഓർമപ്പെടുത്തിയ ഒരു ചെറിയ ക്ലാസ്സ്.
ജിബി ടീച്ചറിന്റെ ക്ലാസ്സ് ആരംഭിക്കുന്നതിന് മുൻപ് ബെനഡിക്ട് സാർ പറഞ്ഞ കഥയും ആശംസകളും വളരെ പ്രചോദനം നൽകുന്നതായിരുന്നു.
ജോർജ് സാറിന്റെ ക്ലാസ്സ് ആയിരുന്നു മൂന്നാമത്.ഇന്ന് പഠിച്ചത് സൂര്യനമസ്കാരം.🌞🙏
പഴയത് പോലെ വർക്കുകൾ കടന്നുവരികയാണ് സുഹൃത്തുക്കളേ...😐
ഒരങ്കത്തിന് വീണ്ടും തയ്യാറെടുക്കാം...😎
മലയാളത്തിലെ പ്രസിദ്ധരായ 2 നടന്മാരുടെ ജന്മദിനമാണ് ഇന്ന്...രണ്ടു പേരും എനിക്ക് ഏറ്റവും പ്രിയപ്പെട്ടവർ ആണ്. ഇരുവരും നല്ല നടന്മാർ മാത്രം അല്ല, നല്ല മനുഷ്യർ കൂടിയാണ് എന്ന് ഞാൻ വിശ്വസിക്കുന്നു.
പരിമിതികളെ വകവയ്ക്കാതെ, അവയെ സാധ്യതകളാക്കിയ ഗിന്നസ് പക്രു ആണ് ഒരാൾ.
വ്യത്യസ്തങ്ങളായ കഥാപത്രങ്ങളിലൂടെ പ്രേക്ഷകമനസ്സുകളെ കീഴടക്കിയ ജയസൂര്യ ആണ് രണ്ടാമത്തെ ആൾ...
അദ്ദേഹത്തിന്റെ വാക്കുകൾ എപ്പോഴും വലിയ മോട്ടിവേഷൻ നൽകുന്നവയാണ്. 🤗ആഗ്രഹങ്ങളെ ലക്ഷ്യങ്ങളാക്കി, അവയെ നിശ്ചയങ്ങളാക്കി മുന്നേറാൻ പറഞ്ഞ മനുഷ്യൻ...😎
ഇന്നത്തെ ചിന്ത അദ്ദേഹത്തിന്റെ വാക്കുകൾ ആകട്ടെ :
FOCUS YOUR WORK....
FORGET THE RESULT...
IT WILL HAPPEN..!!! 🙂😄💫
👌
ReplyDelete