ചർച്ചയും മറവിയും അല്പം ചിത്രപ്പണിയും...👩‍🏫😉📝

ചർച്ചയും മറവിയും അല്പം ചിത്രപ്പണിയും...👩‍🏫😉📝

07/09/2021 - ചൊവ്വ

മനോഹരമായ പ്രഭാതം...🌞കൃത്യം 8:25 ന് ക്ലാസ്സിൽ പ്രവേശിച്ചു. ആദ്യത്തെ ക്ലാസ്സ്‌ ആൻസി ടീച്ചറിന്റേതായിരുന്നു. ഇംഗ്ലീഷ് ഓപ്ഷണലിലെ സുഹൃത്തുക്കളായ മേഘ, ദേവിക, ശ്രീപ്രിയ എന്നിവർ സംഘചർച്ചയിലെ പ്രധാന വസ്തുതകൾ അവതരിപ്പിച്ചു.👩‍🏫ഹൃദ്യമായ അവതരണം...🤗
മറവിയെ കുറിച്ചുള്ള സിദ്ധാന്തങ്ങൾ ആണ് ഇന്ന് ജിബി ടീച്ചർ പഠിപ്പിച്ചത്. എപ്പോഴത്തേയും പോലെ ഇന്നും ടീച്ചർ വളരെ ലളിതമായി കാര്യങ്ങൾ മനസ്സിലാക്കിത്തന്നു.😊
ഫിസികൽ എഡ്യൂക്കേഷൻ ക്ലാസ്സ്‌ ആയിരുന്നു അവസാനം. ജാവലിൻ ത്രോ, ലോങ്ങ്‌ ജമ്പ്, ട്രിപ്പിൾ ജമ്പ് എന്നീ ഇനങ്ങളിലൂടെ കടന്നു പോയി. റൺവേയും സെക്ടറുമൊക്കെ അടയാളപ്പെടുത്തിക്കൊണ്ട് എന്നിലെ ചിത്രകാരി ഉണർന്നു..😂
നാളെയും ഇന്നത്തെ ഉന്മേഷം ഉണ്ടായിരിക്കണേ എന്ന പ്രാർത്ഥനയോടെ  ഇന്നത്തെ ചിന്തയിലേക്ക് കടക്കാം.... 

                 ✨️✨️✨️💛💛💛✨️✨️✨️

Comments

Popular posts from this blog

ഒരു കുഞ്ഞു നോവീ വഴികളിൽ വന്നോ, ഒരു മൗനം ഇവിടെ പിറന്നോ? 🌷🌷🌷

ദിവ്യകാരുണ്യമായ് ഉള്ളിൽ വാ എന്നീശോയേ.... 🌷🌷🌷

AICUF സെക്രട്ടറി😃ആത്മീയശക്തിക്കായി,ഒന്നിച്ച് ഒരു മനസ്സോടെ... 💜💜💜