ദിവ്യകാരുണ്യമായ് ഉള്ളിൽ വാ എന്നീശോയേ.... 🌷🌷🌷

ദിവ്യകാരുണ്യ ഈശോയോടൊപ്പം... 🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
ദിവസം - 20 (05/02/2021)
മാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച... നമ്മുടെ കോളേജ് ചാപ്പലിൽ വിശുദ്ധ കുർബാന അർപ്പിക്കപ്പെട്ടു. പ്രാർത്ഥനയോടെ ആരംഭിച്ച ഈ ദിനത്തിൽ മായ ടീച്ചർ ഒത്തിരി നല്ല ആശയങ്ങൾ പങ്കുവച്ചു. പുതിയൊരു സുഹൃത്തിനെ കണ്ടെത്താൻ മാറി  ഇരിക്കാൻ പറഞ്ഞപ്പോൾ എല്ലാവരും കൂടുതൽ ഉന്മേഷം കാട്ടി. എനിക്കും കിട്ടി നല്ലൊരു സുഹൃത്തിനെ - ഫാത്തിമ. 🤗
ആൻസി ടീച്ചറിന്റെ ക്ലാസ്സ്‌ കഴിഞ്ഞ ഉടൻ ചാപ്പലിലേക്ക്... ബഹുമാനപ്പെട്ട തോമസ് കയ്യാലക്കൽ അച്ചൻ വിശുദ്ധ ബലി അർപ്പിച്ചു. വേറിട്ട അനുഭവം ആയിരുന്നു എനിക്ക്. പഠിക്കുന്ന കലാലയം ആത്മീയ ഉണർവിന്റെ വേദി കൂടിയായി തീരുന്ന അവസരം. 🙏🙏🙏
മലയാളം ക്ലാസ്സിൽ ദേവികയുടെ ചിന്താവിഷയം ചർച്ചക്കു ഇടം നൽകി. Talent hunt ആണ് ഇപ്പോൾ എല്ലാവരുടെയും മനസ്സിൽ. സർവ്വശക്തൻ എല്ലാ അദ്ധ്യാപകവിദ്യാർത്ഥികളെയും അനുഗ്രഹിക്കട്ടെ !...... 👍

Comments

Post a Comment

Popular posts from this blog

ഒരു കുഞ്ഞു നോവീ വഴികളിൽ വന്നോ, ഒരു മൗനം ഇവിടെ പിറന്നോ? 🌷🌷🌷

AICUF സെക്രട്ടറി😃ആത്മീയശക്തിക്കായി,ഒന്നിച്ച് ഒരു മനസ്സോടെ... 💜💜💜