"Z" തലമുറയെ നയിക്കേണ്ട "Y" തലമുറ..... 🤓😎🤠

"Z"തലമുറയെ നയിക്കേണ്ട "Y" തലമുറ........ 🤓😎🤠

ദിവസം - 21 (08/02/2021)
ഇന്ന് ഒരു 5 മിനിറ്റ് വൈകിയാണ് ഞാൻ കോളേജിൽ എത്തിയത്. ഭാഗ്യമെന്നു പറയട്ടെ, ഇന്ന് പ്രാർത്ഥന തുടങ്ങാനും 5 മിനിറ്റ് വൈകി🤭 പതിവ്പോലെ പ്രാർഥനയോടെ ആരംഭിച്ചു. സൈക്കോളജി രസകരമായി ജിബി ടീച്ചർ പഠിപ്പിച്ചു. വിദ്യാർത്ഥിയുടെ സൈക്കോളജി അദ്ധ്യാപകൻ അറിഞ്ഞിരിക്കേണ്ടത് വളരെ അത്യാവശ്യം ആണെന്ന വസ്തുത നർമ്മം ചാലിച്ച് ജിബി ടീച്ചർ നമ്മെ ബോധ്യപ്പെടുത്തി. മൂല്യങ്ങൾക്കു പ്രഥമ പരിഗണന നൽകുന്ന വിദ്യാഭ്യാസസമ്പ്രദായമായ ഐഡിയലിസത്തെ കുറിച്ച്  വ്യക്തമായ ഒരു ധാരണ നൽകുന്നതായിരുന്നു മായ ടീച്ചറിന്റെ ക്ലാസ്സ്‌. 🤗ഓപ്ഷണൽ ക്ലാസ്സിൽ ലിംഗസമത്വത്തെ സംബന്ധിച്ച ചിന്ത ശില്പ അവതരിപ്പിച്ചു. ചർച്ചയും അതോടൊപ്പം നടന്നു. 
ഉച്ചയ്ക്ക് ശേഷം ബഹുമാനപ്പെട്ട പ്രിൻസിപ്പൽ  വിജ്ഞാനപ്രദമായ ക്ലാസ്സ്‌ നയിച്ചു. ഒരു സ്ഥാപനത്തിന്റെ മേധാവിയോട് തോന്നിയിട്ടുള്ള ഭയമല്ല, ഒരു ഉത്തമഅദ്ധ്യാപകനോട്‌ തോന്നുന്ന ബഹുമാനമാണ് സാറിനോട്‌ തോന്നിയത്. Y തലമുറയിൽപെട്ട നമ്മൾ Z തലമുറയെ നയിക്കേണ്ടവരാണ്. ഒരുപാട് പരിശ്രമിക്കേണ്ടി വരും. ഈ ബോധ്യം കുറച്ചു കൂടി ആഴത്തിൽ തിരിച്ചറിയാൻ മാനസികമായി സാർ നമ്മെ ഒരുക്കി. നമ്മുടെ പ്രതിനിധികൾ ജോജു സാറിന്റെ നേതൃത്വത്തിൽ  പങ്കെടുത്ത ചർച്ചയായിരുന്നു അവസാനത്തെ മണിക്കൂറിൽ. 

ടെക്നോളജിയുമായി ബന്ധപ്പെട്ട സുപ്രധാനവിഷയങ്ങൾ ആണ് ചർച്ച ചെയ്തത്. അതിന്റെ തുടർച്ചയാണ് നാളെ.... അതിനായ് കാത്തിരിക്കുന്നു.... 😃

Comments

Popular posts from this blog

ഒരു കുഞ്ഞു നോവീ വഴികളിൽ വന്നോ, ഒരു മൗനം ഇവിടെ പിറന്നോ? 🌷🌷🌷

ദിവ്യകാരുണ്യമായ് ഉള്ളിൽ വാ എന്നീശോയേ.... 🌷🌷🌷

AICUF സെക്രട്ടറി😃ആത്മീയശക്തിക്കായി,ഒന്നിച്ച് ഒരു മനസ്സോടെ... 💜💜💜