പണിമുടക്ക്, പഠിത്തംമുടക്ക് 😭😭😭
പണിമുടക്ക്, പഠിത്തംമുടക്ക് 😢😭😔
ദിവസം 32 (23/02/2021)
പണിമുടക്ക് ദിവസമായ ഇന്ന് കോളേജിൽ വരാൻ സാധിച്ചില്ല. ഈ റൂട്ടിൽ ബസ്സ് ഒന്നുമില്ല😢 എല്ലാവരും പഠിപ്പിച്ചു എന്ന് അറിഞ്ഞു. ഇനി അതെല്ലാം എഴുതി എടുക്കണം☺️ ജനജീവിതത്തെ ബുദ്ധിമുട്ടിക്കുന്ന രീതിയിൽ ഇത്തരം സാഹചര്യങ്ങൾ സൃഷ്ടിക്കപ്പെടാതിരിക്കുകയാണ് വേണ്ടത്. ഇനിയും എന്തൊക്കെ മാറേണ്ടിയിരിക്കുന്നു...ആ, എന്തായാലും വന്നതല്ലേ. ഒരു ശുഭചിന്ത പറഞ്ഞേക്കാം...
"മരക്കൊമ്പിലിരിക്കുന്ന പക്ഷി ആ മരക്കൊമ്പ് തകരുമോ എന്നോർത്ത് ഭയക്കാറില്ല. കാരണം, ആ പക്ഷി ആശ്രയിക്കുന്നത് മരക്കൊമ്പിനെ അല്ല, അതിന്റെ ചിറകുകളെയാണ്..."
സ്വന്തം കഴിവുകളിൽ ആശ്രയിച്ച്, അവയിൽ വിശ്വസിച്ച് മുന്നേറാൻ ശ്രമിക്കാം....
നാളെ പണിമുടക്ക് ഇല്ല, പഠിത്തം മുടക്കും ഇല്ല...😄😉 നാളെ കാണാം🤗👋
😀👍
ReplyDeleteSuper
ReplyDeleteSuper shubhachintha👌👌👌❤️
ReplyDelete