പഠനം പിടിമുറുക്കിയപ്പോൾ.... 🤯😇😆
എല്ലാ വിഷയങ്ങളും ഒന്നിച്ച്... പിന്നാലെ പണിമുടക്ക്🤫
എല്ലാ വിഷയങ്ങളും കൂടി തലയ്ക്കു ചുറ്റും തേനീച്ച പോലെ പാറി നടന്ന ദിവസം. സൈക്കോളജി, ഫിലോസഫി, മലയാളം, ടെക്നോളജി.🤯😇😄
ആദ്യത്തെ ക്ലാസ്സ് ജിബി ടീച്ചറിന്റേതായിരുന്നു. നിശബ്ദമായി വളർന്ന് പൂക്കളും കനികളും നിറച്ച് പക്ഷികൾക്കും മറ്റു ജീവജാലങ്ങൾക്കും ആവാസസ്ഥാനമായി മാറുന്ന വൃക്ഷം പോലെ നിശബ്ദമായി മുന്നേറി, കഠിനാധ്വാനത്തോടെ ജീവിത വിജയം കൈവരിക്കണമെന്ന ഉദാത്തമായ ആശയത്തെ SWAN EFFECT മുൻനിർത്തി ജിബി ടീച്ചർ വ്യക്തമാക്കി തന്നു.
അധ്യാപനത്തിന്റെ വിഭിന്ന സമ്പ്രദായങ്ങളും അതിന്റെ ശ്രേണിയും വ്യക്തമാക്കിത്തന്ന ക്ലാസ് ആയിരുന്നു മായ ടീച്ചറിന്റേത്.
ഓപ്ഷണൽ ക്ലാസ്സിൽ ആരതിയും ദേവികയും അതിമനോഹരമായി സെമിനാർ അവതരിപ്പിച്ചു. ദേവികയിലെ അദ്ധ്യാപികയെ അത്ഭുതത്തോടെയും അഭിമാനത്തോടെയും ആണ് നോക്കിക്കണ്ടത്.
ഉച്ചയ്ക്ക് ശേഷം ആൻസി ടീച്ചറിന്റെ ക്ലാസ്സ് ആയിരുന്നു. സൈക്കോളജി തീർത്ത് ടീച്ചർ ടെക്നോളജിയിലേക്ക് കടന്നു. 😇📱💻കമ്മ്യൂണിക്കേഷനെക്കുറിച്ചായിരുന്നു ഇന്നത്തെ ക്ലാസ്. കോൾബർഗിന്റെ സിദ്ധാന്തം എഴുതിപ്പിച്ചു. ആ പരീക്ഷ സ്വയം വിലയിരുത്താനുള്ള സാഹചര്യമൊരുക്കി. 🤔🤫☺️ കൗതുകകരമായ ചില ശുഭചിന്തകൾ കഥകളിലൂടെ ജോജു സാർ പകർന്നുനൽകി. അധ്യാപക ജീവിതത്തിൽ പാലിക്കേണ്ട വിലപ്പെട്ട മൂല്യങ്ങളാണ് അത്തരത്തിൽ സാർ പങ്കുവെച്ചത്. അധ്യാപന സഹായകങ്ങളുടെ നേട്ടങ്ങൾ എന്തെല്ലാം എന്ന് വളരെ ലളിതമായി സാർ മനസ്സിലാക്കിത്തന്നു.
നാളെ പണിമുടക്ക് ആയതിനാൽ എത്തിച്ചേരാൻ കഴിയില്ല 😭😢
പുതിയ ചിന്തകൾ ഉൾക്കൊള്ളാൻ, അവ പ്രാവർത്തികമാക്കാൻ ശക്തി തരണേ എന്ന് സർവ്വേശ്വരനോട് പ്രാർത്ഥിച്ചുകൊണ്ട് നിർത്തുന്നു. അടുത്തദിവസം ഇതേസമയം സന്ധിക്കും വരൈ വണക്കം.....🙏🙏🙏😉🤭🤗
Comments
Post a Comment