ഒരു ചെറിയ ഇടവേളയ്ക്കു ശേഷം... 😉
ഒരു ചെറിയ ഇടവേളയ്ക്കു ശേഷം......
😉☺️😎
എഴുത്തിന് ഒരു ചെറിയ ഇടവേള കൊടുക്കേണ്ടി വന്നു. മറ്റൊന്നുമല്ല, കണ്ണിന്റെ പ്രശ്നം തന്നെ 👀മൊബൈൽ കൂടുതൽ ഉപയോഗിക്കേണ്ടി വരുന്നു... മൊബൈൽ വേണ്ടെന്നു പറഞ്ഞിരുന്ന ഞാനാ ഇപ്പൊ അതിനെയും കൊണ്ട് നടക്കുന്നത്. എല്ലാം കാലത്തിന്റെ കളികൾ... 😒ശരിയായിക്കോളും, അല്ല പിന്നെ 🤭😎
ദിവസം - 17 (02/02/2021)
ആൻസി ടീച്ചറിന്റെ ക്ലാസ്സ്. ഓഡിറ്റോറിയത്തിൽ പരിപാടി. നമ്മളെ നന്നായി മനസ്സിലാക്കുന്ന അദ്ധ്യാപകർ ക്ലാസ്സ് നിർത്തി സീനിയേഴ്സിന്റെ പരിപാടി കാണാൻ വിട്ടു. നമ്മളും അടുത്ത വർഷം അതുപോലൊക്കെ ചെയ്യേണ്ടതല്ലേ 😂
മായ ടീച്ചറിന്റെ ക്ലാസ്സ് തുടങ്ങിയപ്പോൾ പതിവുപോലെ പോസിറ്റീവ് ആയി. ഫിലോസഫി എന്ന അനന്തലോകത്തിന്റെ ഒരറ്റത്ത് നിൽക്കുന്നതേ ഉള്ളൂ.. 🙄
മെറിൻ പങ്കുവച്ച ചിന്തയും ഭാഷാദ്ധ്യാപകന്റെ ഗുണങ്ങളെ കുറിച്ചുള്ള സാറിന്റെ ക്ലാസും ഒരുപാട് ചർച്ചക്ക് ഇടം നൽകി.
MTTC ഗാനം ജോജു സാർ പഠിപ്പിച്ചു. എല്ലാവരും ഒന്നിച്ചു പാടിയപ്പോൾ വലിയ സന്തോഷം തോന്നി. ഒരിക്കലും കണ്ടിട്ടില്ലാത്ത ലാജി സാറിനെ അപ്പോൾ ഓർത്തു. എല്ലാവരുടെയും വാക്കുകളിൽ നിന്ന് മാത്രം കേട്ടിട്ടുള്ള ആ അദ്ധ്യാപകനെ ശരിക്കും മിസ്സ് ചെയ്യുന്നത് പോലെ. അദ്ദേഹത്തിന്റെ ആത്മാവിനു വേണ്ടി പ്രാർത്ഥിക്കുന്നു.... 🙏🙏🙏
ദിവസം - 18 (03/02/2021)
പ്രാർഥനയോടെ ആരംഭിച്ച ഈ ദിവസം ഫിലോസഫിയും സൈക്കോളജിയും എല്ലാം ആകാംഷയോടെ പഠിച്ചു. ജോജു സാറിന്റെ ക്ലാസ്സിൽ ഗ്രൂപ്പ് ഡിസ്കഷന്റെ അവതരണം ആയിരുന്നു. നമ്മുടെ പ്രതിനിധികൾ എത്ര നല്ല അദ്ധ്യാപകരാണെന്ന് നമ്മൾ കണ്ടു.. 🤗
ദിവസം -19 (04/02/2021)
പ്രാർത്ഥന, യോഗ 🙏🧘♀️...മനസ്സും ശരീരവും ഒന്നുപോലെ ശാന്തമായി ആരംഭിച്ച ക്ലാസ്സ്. ചിന്തകളെ ഉണർത്തിയ ക്ലാസുകൾക്കു ശേഷം talent huntനായ് ഉള്ള പരിശീലനങ്ങൾ....👍😎💃🙆♀️
😊👏👏
ReplyDelete😊👍
ReplyDelete