അദ്ധ്യാപനവിളിയുടെ പാതയിൽ ഒരു മാർഗദീപം... 🔥🌟🌟🌟🔥

അദ്ധ്യാപനവിളിയുടെ പാതയിൽ ഒരു മാർഗദീപം..🔥🌟🌟🌟🔥

ദിവസം - 16 (01/02/2021)

ഫെബ്രുവരി മാസം വന്നെത്തി. ഒപ്പം കുറേ നല്ല ചിന്തകളും. ജോബി കൊണ്ടൂർ സാറിന്റെ ക്ലാസ്സ്‌ ആണ് രാവിലെ എന്ന് തലേദിവസം തന്നെ അറിഞ്ഞു. എന്തായിരിക്കും എന്ന ആശങ്ക വളരെ അധികം ഉണ്ടായിരുന്നു. പ്രാർത്ഥനയോടെയാണ് ക്ലാസ്സിലേക്ക് പ്രവേശിച്ചത്. എന്നാൽ അത്ഭുതം എന്ന് പറയട്ടെ,  രണ്ടരമണിക്കൂറിലേറെ എത്ര അർഥവത്തായ ആശയങ്ങൾ ആയിരുന്നു നമ്മളെ സ്പർശിച്ചത്. പല പ്രവർത്തനങ്ങളിലൂടെയും വാക്കുകളിലൂടെയും നമ്മിലെ അദ്ധ്യാപകനെ തട്ടി ഉണർത്താൻ സാറിന് സാധിച്ചു. 
അറിയാം എന്ന് കരുതുമ്പോഴും നമ്മൾ ഓർക്കാതെ പോകുന്ന പ്രധാനപ്പെട്ട ചില കാര്യങ്ങൾ ഉണ്ട്. അത് ഓർമപ്പെടുത്തി, നമ്മിലെ എല്ലാവിധ അപകർഷതാബോധത്തേയും തുടച്ചു നീക്കി നമ്മെ രൂപാന്തരപ്പെടുത്താൻ ഉപയുക്തമായ ക്ലാസ്സ്‌ തന്നെയായിരുന്നു ഇത്. 
1. ഒരു നന്മ ചെയ്‌താൽ നന്ദി പറയാനും തെറ്റ് ചെയ്‌താൽ ക്ഷമ ചോദിക്കാനും തയ്യാറാകണം. 
2. ഒരു വ്യക്തിയെ പേര് വിളിച്ചു തന്നെ അഭിസംബോധന ചെയ്യണം. പേര് ഒരുവന്റെ മതം, സംസ്കാരം, പാരമ്പര്യം, താല്പര്യം എന്നിവയെ അടയാളപ്പെടുത്തുന്നു. 
3. മറ്റുള്ളവരുടെ സാഹചര്യം മനസ്സിലാക്കാൻ പരിശ്രമിക്കുക. 
4. തെറ്റുകൾ സ്വയം തിരിച്ചറിയുക. സത്യസന്ധരാവുക. കൂടുതൽ ശ്രദ്ധയോടെ ആയിരിക്കുക. 
5. മറ്റുള്ളവരെ ബഹുമാനിക്കുക 
6. 'അരുത് ' എന്ന് പറയേണ്ട സാഹചര്യത്തിൽ അത് പ്രയോഗിക്കുക. 

ഒരു ഉത്തമ അദ്ധ്യാപികയാകാൻ, നല്ല വ്യക്തിയാകാൻ ആവശ്യമായ കാര്യങ്ങൾ ചുരുങ്ങിയ സമയം കൊണ്ട് സാർ നമ്മിൽ എത്തിച്ചു. മറ്റുള്ള സുഹൃത്തുക്കളെ പരിചയപ്പെടാൻ ഇന്നേ ദിനം സാധിച്ചു എന്നതും വലിയ കാര്യമാണ്. ആൽബിൻ ബ്രദറിന്റെ കൃതജ്ഞതയോടെ ആ സെക്ഷൻ അവസാനിച്ചു. മനസ്സാകെ ഒന്നു ഉടച്ചുവാർത്ത പോലെ.... 😄

ഇനി തുടർന്നുള്ള കാര്യങ്ങൾ.....  ഒന്നാമത്തെ ഭാഗം വളരെ ഭംഗിയായി മായ ടീച്ചർ  പഠിപ്പിച്ചു തീർത്തു, സെമിനാർ വിഷയങ്ങളും നൽകി. ജോജു സാറിന്റെ ഉന്മേഷഭരിതമായ ക്ലാസ്സിന് ശേഷം പിന്നീടങ്ങോട്ട് കായികനേരമായി.. കുറുക്കനും കോഴിയും കളിച്ചു.                🦊🐔🐓🦊.ബാസ്കറ്റ് ബോൾ കൊണ്ട് കളിച്ചുരസിച്ചു... ജീവിതത്തിൽ ആദ്യമായാണ് ഒരു  ബാസ്കറ്റ് ബോൾ  അതിന്റെ  ശരിക്കുള്ള സ്‌ഥാനത്ത് ഇടാൻ കഴിയുന്നത്. അതെന്നെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്. 😉😄😆

നാളത്തെ ദിനത്തിനായി പ്രത്യാശയോടെ കാത്തിരിക്കുന്നു.... 🤗☺️😎🌷🌷🌷

Comments

Popular posts from this blog

ഒരു കുഞ്ഞു നോവീ വഴികളിൽ വന്നോ, ഒരു മൗനം ഇവിടെ പിറന്നോ? 🌷🌷🌷

ദിവ്യകാരുണ്യമായ് ഉള്ളിൽ വാ എന്നീശോയേ.... 🌷🌷🌷

AICUF സെക്രട്ടറി😃ആത്മീയശക്തിക്കായി,ഒന്നിച്ച് ഒരു മനസ്സോടെ... 💜💜💜