AICUF സെക്രട്ടറി😃ആത്മീയശക്തിക്കായി,ഒന്നിച്ച് ഒരു മനസ്സോടെ... 💜💜💜
ദിവസം 29 (18/02/2021)
MTTC യെ കൂടുതൽ അടുത്തറിയുകയാണ് ഈയിടെ. മനസ്സിനെയും ശരീരത്തെയും ശാന്തമാക്കികൊണ്ട് യോഗ ക്ലാസ്സോടെ ഇന്നത്തെ ദിവസം ആരംഭിച്ചു. റിയലിസത്തിന്റെ ചില പ്രധാന ആശയങ്ങൾ മായ ടീച്ചർ പങ്കുവെച്ചു.സൈക്കോളജിയിലെ ഒരു പാഠം ആൻസി ടീച്ചർ പൂർത്തിയാക്കി. അർച്ചന ടീച്ചർ നയിച്ച സൈക്കോളജി ക്ലാസ്സ് വളരെ ഉപകാരപ്രദം ആയിരുന്നു.
ഉച്ചയ്ക്ക് ശേഷം ജിബി ടീച്ചറിന്റെ വളരെ രസകരമായ ക്ലാസ് ആയിരുന്നു. ഒരു കുട്ടിയെ പഠിക്കാൻ ഒരുക്കിയെടുക്കേണ്ടത് എപ്രകാരം ആണെന്ന് കുതിരയുടെ ഉദാഹരണം എടുത്ത് ടീച്ചർ ഭംഗിയായി സമർത്ഥിച്ചു.
ഇന്ന് ഞാനും ഒരു ക്ലബ്ബിലെ അംഗമായി. AICUFന്റെ സെക്രട്ടറിയായി എന്നെ തെരഞ്ഞെടുത്തു. ആത്മീയമായ പ്രവർത്തനങ്ങൾക്ക് ദൈവം എന്നെ ഒരുക്കുന്നതാകാം. 🤗എന്തായാലും വളരെ സന്തോഷത്തോടെ ഇന്നത്തെ ക്ലാസുകൾ അവസാനിച്ചു.
😊👍
ReplyDeleteNice👌👌
ReplyDelete