സപര്യ( ആരാധനാപൂർവ്വമായ സേവനം)
"സപര്യ"എന്നും ഓർക്കാൻ കുറേ നല്ല ഓർമ്മകൾ!....
ഒരാഴ്ചത്തെ ഇടവേളക്കുശേഷം വീണ്ടും ബ്ലോഗെഴുത്ത് തുടങ്ങുകയാണ്.... ടാലന്റ് ഹണ്ടിന്റെ പരിപാടികളെല്ലാം അതിമനോഹരങ്ങളായിരുന്നു. എന്റെ കൂട്ടുകാരുടെ കഴിവുകളും ആശയങ്ങളും വളരെ മികച്ചതാണെന്ന് മനസ്സിലായി. ഓരോരുത്തരും കലാപ്രതിഭകളായ അദ്ധ്യാപകരായിത്തീരുന്നത് എന്റെ സങ്കല്പത്തിൽ എനിക്ക് കാണാം. നമ്മുടെ അധ്യാപകർ വലിയ പ്രോത്സാഹനമാണ് നൽകുന്നത്. അവർ നൽകിയ ഊർജ്ജം ഉൾക്കൊണ്ട് മലയാള വിഭാഗത്തിന്റെ സപര്യ ഔദ്യോഗികമായി ആരംഭിച്ചു... ഏറ്റെടുത്ത ഓരോ കർമ്മങ്ങളും ഭംഗിയായി ചെയ്തുതീർക്കാൻ സഹായിക്കണേ എന്നതാണ് സർവ്വേശ്വരനോട് ഉള്ള ഏക പ്രാർത്ഥന. ബി നിലവറ തുറന്നിട്ടേയുള്ളൂ... പരിപാടികൾ കുറഞ്ഞു പോയെങ്കിലും തുടർന്നുള്ള അവസരങ്ങളിൽ നമ്മൾ പൊളിക്കും.. 🤭😉😎
എല്ലാ സുഹൃത്തുക്കൾക്കും ആശംസകൾ നേരുന്നു... കൃത്യസമയത്ത് പരിപാടി അവസാനിപ്പിക്കേണ്ടതിനാൽ നന്ദി പോലും പറയാൻ വിട്ടുപോയി... നമ്മുടെ കൂടെ നിന്ന് പ്രോത്സാഹിപ്പിച്ച നിഖിലിനും എബിക്കും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.പിന്നേ...നമ്മുടെ കുടുംബത്തിലെ അംഗങ്ങൾക്ക് എന്തിനാ പ്രത്യേകിച്ച് ഒരു നന്ദി.. അല്ലേ?☺️ എന്തായാലും എല്ലാം ഭംഗിയായി നടന്നു. കുറച്ച് ദിവസങ്ങൾ കൊണ്ടുതന്നെ എത്രയോ നല്ല ഓർമ്മകൾ....💖💞
Super
ReplyDelete😊😊👍
ReplyDelete