ഭക്തിയും വിശുദ്ധിയും നിറയട്ടെ... കോവിഡ് തകരട്ടെ..... 🤗🌷💞

കോവിഡിനെ തുരത്താം... സംസ്കാരം വീണ്ടെടുക്കാം...

കോവിഡ് എന്ന മഹാവ്യാധി നമ്മുടെ ജീവിതത്തെ വളരെയധികം ബാധിച്ചിരിക്കുകയാണല്ലോ. വിദ്യാഭ്യാസം, തൊഴിൽ തുടങ്ങിയ എല്ലാ മേഖലകളെയും അത് ഹാനികരമായി കീഴ്പ്പെടുത്തിയിരിക്കുന്നു. നമ്മുടെ സാംസ്കാരിക മണ്ഡലത്തിലും കോവിഡിന്റെ ഭീകരത നിഴലിച്ചു നിൽക്കുകയാണ്. മലയാളിയുടെ സംസ്കാരത്തിന്റെ അവിഭാജ്യ ഘടകങ്ങളിൽ ഒന്നാണ് ഉത്സവാഘോഷങ്ങൾ. ആൾക്കൂട്ടവും താളമേളഘോഷങ്ങളും കൊണ്ട് ആനന്ദപൂർണ്ണമായ അത്തരം നാളുകൾ ഇന്ന് ഓർമ്മയായി തീർന്നിരിക്കുന്നു. 
 ഇന്ന് ആറ്റുകാൽ പൊങ്കാല.ഭക്തിയുടേയും വിശുദ്ധിയുടെയും നിറവിൽ അനന്തപുരിയുടെ മക്കൾ ഒന്നുപോലെ ആഘോഷിക്കുന്ന ഉത്സവം. കേരളത്തിനു പുറത്തു നിന്നു പോലും ഭക്തരെത്തി പൊങ്കാല അർപ്പിക്കുന്നത് അനന്തപുരിക്ക് അഭിമാനം തന്നെയായിരുന്നു. കൊടുംവേനലിനെ വകവയ്ക്കാതെ,  തീയും പുകയും നിറഞ്ഞ അന്തരീക്ഷത്തിൽ ലക്ഷക്കണക്കിന് സ്ത്രീജനങ്ങൾ തങ്ങളുടെ പ്രാർത്ഥനകളും വേദനകളും അവരുടെ ദേവിക്ക് മുന്നിൽ സമർപ്പിക്കുന്ന പുണ്യദിനം. എന്നാൽ ഇന്ന് തങ്ങളുടെ വീട്ടുമുറ്റത്ത് അവർ പൊങ്കാല അർപ്പിക്കുമ്പോൾ ഭക്തിയുടെ നിറവ് ഉണ്ടെങ്കിലും സാംസ്കാരിക പൊലിമയുടെ അന്തരീക്ഷം സൃഷ്ടിക്കപ്പെടാതെ പോകുന്നു. 
മനസ്സിലൂടെ കണ്ണകിയുടെ കഥ അലയൊലികൾ പോലെ സഞ്ചരിക്കുകയാണ്. സ്ത്രീകളുടെ ശബരിമല എന്ന് പ്രസിദ്ധി കേട്ട ആറ്റുകാൽ അമ്പലവും അവിടെയുള്ള ഉത്സവാഘോഷങ്ങളും മലയാളികളുടെ അഭിമാനത്തിന്റെ ഭാഗം തന്നെ.
സ്ത്രീയുടെ ആത്മാഭിമാനത്തിന്റെ ചിലമ്പൊലികൾ കണ്ണകി കഥയിലൂടെ കേട്ടുവളർന്ന മലയാളി ആ ഓർമ്മകളുണർത്തുന്ന തിരുനടയിൽ പഴയതുപോലെ ഉള്ള സാഹചര്യത്തിൽ അണയാൻ പ്രത്യാശയോടെ കാത്തിരിക്കുകയാണ്... കുത്തിയോട്ടം, താലപ്പൊലി, പഞ്ചവാദ്യമേളം എന്നിങ്ങനെ വൈവിധ്യപൂർണമായ ആചാരാനുഷ്ഠാനങ്ങൾ.... ഇവയെല്ലാം അതിന്റേതായ പ്രൗഢിയോടെ അടുത്തവർഷം നടത്താൻ സാധിക്കട്ടെ എന്നും അതിൽ എല്ലാ മലയാളികൾക്കും പങ്കുചേരാൻ കഴിയട്ടെ എന്നും ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.

ഒരു ഈസ്റ്റർ കാലം കൂടി കടന്നുവരികയാണ്... കഴിഞ്ഞവർഷം ഒട്ടുമിക്ക വിശ്വാസികൾക്കും ശുശ്രൂഷകളിൽ നേരിട്ട് പങ്കുചേരാൻ കഴിയാതെപോയി. ഈവർഷം അതിനൊരു മാറ്റം ഉണ്ടാകട്ടെ!....
 നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായ ആരാധനാനുഷ്ഠാനങ്ങളും ഉത്സവാഘോഷാദികളും പരമ്പരാഗതമായി നടത്തിവരുന്നതിൽ നിന്നും വിഭിന്നമായി നടത്തേണ്ടി വരുന്നു. ഈയൊരു സാഹചര്യം മാറാൻ, പഴയതിനേക്കാൾ ഐശ്വര്യപൂർണമായ ജീവിതം ഉണ്ടാകാൻ, കോവിഡ് എന്ന മഹാവ്യാധിയെ തുരത്തി ഓടിക്കാൻ നമുക്ക് ഒറ്റക്കെട്ടായി പരിശ്രമിക്കാം...
 സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ....🤗💞

Comments

Post a Comment

Popular posts from this blog

ഒരു കുഞ്ഞു നോവീ വഴികളിൽ വന്നോ, ഒരു മൗനം ഇവിടെ പിറന്നോ? 🌷🌷🌷

ദിവ്യകാരുണ്യമായ് ഉള്ളിൽ വാ എന്നീശോയേ.... 🌷🌷🌷

AICUF സെക്രട്ടറി😃ആത്മീയശക്തിക്കായി,ഒന്നിച്ച് ഒരു മനസ്സോടെ... 💜💜💜