പഠിപ്പിച്ചും പഠിച്ചും വിളമ്പിയും ഒരു നാൾ...👩‍🏫✍️🍛

പഠിപ്പിച്ചും പഠിച്ചും  വിളമ്പിയും ഒരു നാൾ...👩‍🏫✍️🍛

11/01/2022 - ചൊവ്വ 

പതിവുപോലെ ഇന്നും വളരെ നേരത്തെ സ്കൂളിൽ എത്തിച്ചേർന്നു. ആദ്യത്തെ പിരീഡ് എനിക്ക് ക്ലാസ് ഉണ്ടായിരുന്നു. കീറിപ്പൊളിഞ്ഞ ചകലാസ് എന്ന ചെറുകഥ ഇന്ന് പഠിപ്പിച്ചു തീർത്തു.😊 നാളെ രാവിലെ പുതിയ പാഠമാണ് പഠിപ്പിക്കേണ്ടത്. മൂന്നാമത്തെ പിരീഡ് പിയർ ഒബ്സർവേഷനായി വിനിയോഗിച്ചു. പ്രിയ സുഹൃത്ത് നിഖിലിന്റെ ക്ലാസ് വളരെ ഹൃദ്യമായിരുന്നു. സ്കൂൾ ക്ലാസുകളിൽ പഠിച്ച കാലത്തെ ഓർമ്മകളിലേക്ക് ആ നിമിഷങ്ങൾ സഞ്ചരിച്ചു. കുട്ടികളെ മനസ്സിലാക്കി പഠിപ്പിക്കുന്ന ഒരു നല്ല അധ്യാപകനെ ആണ് എന്റെ സുഹൃത്തിൽ കാണാൻ സാധിച്ചത്. വരുംദിവസങ്ങളിൽ മറ്റു സുഹൃത്തുക്കളുടെയും ക്ലാസുകൾ കാണണം. എന്റെ ക്ലാസ് കാണാനും ആരെങ്കിലുമൊക്കെ വരും🤭🙈
ഉച്ചയ്ക്ക് പതിവിനു വിപരീതമായി ഒരു പുതിയ പണി കൂടി ചെയ്തു - ഭക്ഷണം വിളമ്പുക. യഥാർത്ഥത്തിൽ അതൊരു പണി ആയി തോന്നിയില്ല. മറിച്ച്, വലിയൊരു ആത്മസംതൃപ്തി ആ സമയം ലഭിച്ചു. 
നാളേക്കുള്ള ഒരുക്കങ്ങളുമായി സമയമിതാ ഓടി പോവുകയാണ്....ഞാനും കൂടെ ഓടുന്നു...🏃‍♀️👋👍

Comments

Popular posts from this blog

ഒരു കുഞ്ഞു നോവീ വഴികളിൽ വന്നോ, ഒരു മൗനം ഇവിടെ പിറന്നോ? 🌷🌷🌷

ദിവ്യകാരുണ്യമായ് ഉള്ളിൽ വാ എന്നീശോയേ.... 🌷🌷🌷

AICUF സെക്രട്ടറി😃ആത്മീയശക്തിക്കായി,ഒന്നിച്ച് ഒരു മനസ്സോടെ... 💜💜💜