എന്തോ ഒരു ഉന്മേഷക്കുറവ്...😐🤕

എന്തോ ഒരു ഉന്മേഷക്കുറവ്...😐🤕

12/01/2022 - ബുധൻ 

ഇന്നും പതിവുപോലെ വളരെ നേരത്തെ സ്കൂളിൽ എത്തിച്ചേർന്നു. എന്താണെന്നറിയില്ല, രാവിലെ മുതലേ ഒരു ഉന്മേഷക്കുറവ്. അതൊന്നും വകവെക്കാതെ ആദ്യത്തെ പീരീഡ് തന്നെ ക്ലാസ്സിൽ കേറി പഠിപ്പിച്ചു. 12 കുട്ടികൾ ഉണ്ടായിരുന്നു. പഠിപ്പിച്ചതിൽ വലിയ അപാകതയൊന്നും തോന്നിയില്ല, അത്യാവശ്യം തൃപ്തി ഉണ്ട് താനും. എന്റെ സുഹൃത്തുക്കളായ ആരതി, കവിത എന്നിവർ ക്ലാസ്സ്‌ നിരീക്ഷിക്കാൻ എത്തി. അവർ ചില നിർദ്ദേശങ്ങളൊക്കെ നൽകി. വരും ദിവസങ്ങളിൽ അതെല്ലാം ശ്രദ്ധിച്ച് ക്ലാസ്സ്‌ മെച്ചപ്പെടുത്തും.😊
രണ്ടാമത്തെ പീരീഡ് ആരതിയുടെ ക്ലാസ്സ്‌ നിരീക്ഷിച്ചു. ഉഷ ടീച്ചർ അതിനിടയിൽ കവിത ചൊല്ലിക്കേൾപ്പിച്ചത് വലിയൊരു പ്രചോദനം ആയി. ഒരു രക്ഷ ഇല്ല, കിടിലം...തുടർന്നുള്ള ക്ലാസ്സിൽ നഥാനിയേൽ സാർ ഒബ്സർവേഷന് എത്തിച്ചേർന്നു. ക്ലാസ്സ് കഴിഞ്ഞ് റെക്കോർഡും ചാർട്ടും സൈൻ ചെയ്ത ശേഷം മടങ്ങി. അടുത്ത ദിവസങ്ങളിലെ ക്ലാസുകളെ സംബന്ധിച്ച് അനീഷ് സാറുമായി ചർച്ച ചെയ്തശേഷം ഉച്ചഭക്ഷണവും കഴിഞ്ഞ് ഇന്നത്തെ ദിവസം സ്കൂളിനോട്‌ ടാറ്റ പറഞ്ഞു😁
ഇപ്പോഴും രാവിലെ തുടങ്ങിയ ആ ഉന്മേഷക്കുറവ് മാറിയിട്ടില്ല😑നോക്കാം, ok ആകും...😌
നല്ല നാളേക്കുള്ള പ്രതീക്ഷയിൽ ഇവിടെ നിർത്തട്ടെ...😊

Comments

Popular posts from this blog

സ്കൂളിലേക്ക് ഒരു മടക്കയാത്ര.... 🤗😎😃

ഒരു ആശയഭൂപടത്തിന്റെ പണിപ്പുരയിൽ...😎

മഴയിൽ കുതിർന്ന ഓൺലൈൻക്ലാസ്...⛈️⛈️⛈️