പെൻസിലും പേനയും.....✏️✒️📝📚

പെൻസിലും പേനയും✏️✒️📝📚
ദിവസം 48 (18/03/2021)
ഇന്ന് കോളേജിൽ വന്നപ്പോഴേക്കും പ്രാർത്ഥന കഴിഞ്ഞു. ചാപ്പലിൽ പ്രവേശിച്ച് ഒറ്റയ്ക്കിരുന്ന് ഈശോയോട്  ഒത്തിരി സംസാരിച്ചു,  ഈശോ എന്നോടും- ബൈബിൾ വചനത്തിലൂടെ...😄🙏🤗 വളരെ സന്തോഷത്തോടെ ആരംഭിച്ച സുദിനം. കഴിഞ്ഞ ദിവസത്തെ പോലെ ചേച്ചിമാരുടെ അധ്യാപനമികവ് ഒരു ഹൈസ്കൂൾ കുട്ടിയായി ഇരുന്നുകൊണ്ട് ഇന്നും ആസ്വദിച്ചു. പുതുമയുള്ള കാര്യങ്ങളും മറന്നുപോയ കാര്യങ്ങളും മനസ്സിൽ പതിപ്പിക്കാൻ സഹായിച്ച ക്ലാസുകൾ ആയിരുന്നു അവർ നയിച്ചത്. ഉച്ചവരെയും അങ്ങനെതന്നെ പോയി. യൂണിയനിലെ സുഹൃത്തുക്കളോടൊപ്പം ഒത്തിരി കാര്യങ്ങൾ ചർച്ച ചെയ്ത നിമിഷങ്ങൾ ഉച്ചയ്ക്ക് ശേഷം ഉണ്ടായി. അത്യാവശ്യം ഗൗരവമുള്ള കാര്യങ്ങൾ ആയിരുന്നെങ്കിലും പുതിയൊരു സൗഹൃദത്തിന്റെ വേദികൂടിയായിതീർന്നു അന്നേരം. ഉച്ചകഴിഞ്ഞ് ജോജു സാറിന്റെ ക്ലാസ് ആയിരുന്നു. അറിവുകളുടെയും ചിന്തകളുടെയും അക്ഷയഖനിയായ സാറിന്റെ ക്ലാസ്സ് എപ്പോഴും കൂടുതൽ ഊർജ്ജം പകരുന്നതാണ്. കോളേജിലെ പഠന പ്രവർത്തനങ്ങൾക്കും യൂണിയന്റെ പ്രവർത്തനങ്ങൾക്കും കരുത്തു നൽകാൻ സർവേശ്വരനോടു പ്രാർത്ഥിക്കുന്നു... 🤗☺️💕  
ഒരു ചിന്ത കൂടി ഇന്ന് നൽകാം:
 "നമ്മൾ വളരുമ്പോൾ പെൻസിൽ മാറ്റി പേന നൽകുന്നത് എന്തിനാണെന്ന് അറിയാമോ? ✏️✒️വലുതാകുമ്പോൾ ചില തെറ്റുകൾ മായ്ക്കാൻ കഴിയാതെ പോകും എന്ന ബോധ്യം ഉണ്ടാകാൻ..."🤗
ശരിയല്ലേ? ചില കാര്യങ്ങൾ തിരുത്താൻ കഴിയാതെ പോയേക്കാം. അതുകൊണ്ട് പരമാവധി തെറ്റുകൾ വരുത്താതിരിക്കാൻ ശ്രമിക്കണം. ബലഹീനനായ മനുഷ്യന് അതിന് കഴിയാതെ പോയേക്കാം. എന്നിരുന്നാലും, അവന്റെ മുന്നോട്ടുള്ള ജീവിതത്തിൽ ഈ പെൻസിലും പേനയും ഒന്ന് ഓർത്തിരിക്കുന്നത് നന്നായിരിക്കും..☺️🤗💕💖💞
                         💞❤️🖤❤️💞

Comments

Post a Comment

Popular posts from this blog

ഒരു കുഞ്ഞു നോവീ വഴികളിൽ വന്നോ, ഒരു മൗനം ഇവിടെ പിറന്നോ? 🌷🌷🌷

ദിവ്യകാരുണ്യമായ് ഉള്ളിൽ വാ എന്നീശോയേ.... 🌷🌷🌷

AICUF സെക്രട്ടറി😃ആത്മീയശക്തിക്കായി,ഒന്നിച്ച് ഒരു മനസ്സോടെ... 💜💜💜