അദ്ധ്യാപനം എന്ന കല🤗💕
അദ്ധ്യാപനം എന്ന കല
ദിവസം 39 (04/03/2021)
മൈക്രോ ടീച്ചിങ് കഴിഞ്ഞ് ഇനി എന്താണ് എന്ന് പ്രതീക്ഷിച്ചിരുന്ന സമയത്താണ് സീനിയേഴ്സിന്റെ ഡെമോ ക്ലാസ്സ് ലഭിച്ചത്. വേറിട്ട അനുഭവമായിരുന്നു അത്. നമ്മുടെ ചേച്ചിമാർ അതിഗംഭീരമായി ക്ലാസ് എടുത്തു. സ്കൂൾ കാലഘട്ടത്തിലെ എല്ലാ അധ്യാപകരെയും അനുഭവങ്ങളെയും ഓർത്തോർത്ത് എടുക്കുകയായിരുന്നു ഇന്ന്. വീണ്ടും എട്ടാം ക്ലാസിലേക്ക് ഒരു തിരിച്ചുപോക്ക്... തുടർന്നുള്ള ഡെമോ ക്ലാസിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്... 😃🤗
അടുത്തവർഷം ഞങ്ങളും ഇതുപോലെ അദ്ധ്യാപികയുടെ കുപ്പായമണിഞ്ഞ് വിദ്യാർത്ഥികളുടെ മുന്നിൽ നിൽക്കുന്നത് സ്വപ്നം കാണുന്നുണ്ട്... ആ സ്വപ്നത്തിലേക്ക് എത്തിച്ചേരാൻ അധ്യാപകർ സഹായിക്കുന്നത് പോലെ നമ്മുടെ ചേച്ചിമാരും ഒപ്പം ഉണ്ട് എന്നത് അഭിമാനവും ആനന്ദവും നൽകുന്നുണ്ട്.
അധ്യാപനം എന്നത് ശാസ്ത്രീയമായ തലങ്ങളിലൂടെ കടന്നു പോകുന്നുണ്ടെങ്കിലും അതൊരു കല കൂടിയാണെന്ന അഭിപ്രായമാണ് എനിക്കുള്ളത്.
കലയുടെ ആ ശ്രീകോവിലിൽ തലയുയർത്തി നിൽക്കാൻ ഇവിടെ നിന്നും ലഭിക്കുന്ന പാഠങ്ങൾ സഹായകമാകും എന്ന് പൂർണ്ണമായും പ്രതീക്ഷിക്കുന്നു.
സയൻസ് വിഭാഗം സംഘടിപ്പിച്ച ശാസ്ത്ര ദിനത്തോടനുബന്ധിച്ച അതിമനോഹരമായ പരിപാടിക്ക് ശേഷമാണ് ഇന്ന് മടങ്ങിയത്.
ഇതുവരെയുള്ള ജീവിതം കൊണ്ട് നേടിയെടുത്ത അറിവുകളെ പുതിയ തലമുറയ്ക്ക് പകർന്നുനൽകാൻ, അവരുടെ "ടീച്ചറേ..." എന്നുള്ള വിളി കേൾക്കാൻ സപ്രയത്നത്തോടെ, പ്രാർത്ഥനയോടെ കാത്തിരിക്കുന്നു... 🤗☺️😄😃
Comments
Post a Comment