ആത്മവിശ്വാസത്തിൽ ലയിച്ച്, കളി ചിരിയിൽ തളിർത്ത സുദിനം... ☺️🤗😎🔒🔑🔐💖💞💕
ആത്മവിശ്വാസത്തിൽ ലയിച്ച് കളിചിരിയിൽ തളിർത്ത സുദിനം... ☺️🤗👍
ദിവസം 47 (17/03/2021)
ഇന്നേദിവസം പ്രാർത്ഥനയോടെ ആരംഭിച്ചു. സീനിയേഴ്സിന്റെ നിർണായക ദിനം തന്നെയായിരുന്നു ഇന്ന്. നിരീക്ഷണത്തിന് എത്തിയ അദ്ധ്യാപകർക്കു മുന്നിൽ ക്ലാസ്സ് അവതരണം വളരെ മനോഹരമായി അവർ നടത്തി. ഇപ്പോഴത്തെ സാഹചര്യത്തിൽ വീണ്ടും നമ്മൾ 8,9 ക്ലാസുകളിലെ വിദ്യാർത്ഥികൾ ആയി മാറി. നമ്മുടെ ചേച്ചിമാർക്ക് ഉള്ളിൽ ഒരുപാട് ടെൻഷൻ ഉണ്ടായിരുന്നിരിക്കാം. അല്ല, ഉണ്ടാകുമല്ലോ? എന്നാൽ അത് അറിയിക്കാതെ ആത്മവിശ്വാസത്തോടെ അവതരിപ്പിച്ച അവരിൽ നാളത്തെ അധ്യാപകരെ കാണാൻ സാധിച്ചു.
ഉച്ചയ്ക്ക് ശേഷം ആദ്യം മായ ടീച്ചറിന്റെ ക്ലാസ് ആയിരുന്നു. ആത്മവിശ്വാസവും ആത്മാഭിമാനവും എത്രത്തോളം പ്രധാനപ്പെട്ടതാണെന്നും നമ്മെ കേൾക്കുന്ന, ഏതൊരു പ്രതിസന്ധിയിലും നമ്മെ താങ്ങിനിർത്തുന്ന വ്യക്തികളുടെ ആവശ്യകതയെക്കുറിച്ചും അത് വിജയത്തിലേക്കുള്ള വഴിയാണ് എന്ന ബോധ്യവും ആ ക്ലാസ്സിലൂടെ ഉണ്ടായി. പൊതുവിൽ ഇന്നത്തെ ദിവസം ഞാൻ വളരെ ശോകം ആയിരുന്നു. പക്ഷേ, മായ ടീച്ചറുടെ വാക്കുകളും ഫാത്തിമയുടെ അനുഭവങ്ങളും കേട്ടശേഷം നിമിഷനേരംകൊണ്ട് ഒരുപാട് മാറ്റം ഉണ്ടായതുപോലെ.☺️😃
അങ്ങനെ ഏകദേശം ok ആയി തുടങ്ങിയപ്പോഴാണ് ഗംഭീരമായ ഒരു ക്ലാസ്. ആരുടെയാ? മ്മടെ ജിബി ടീച്ചറിന്റെ. തന്റെ ജോഡിയെ കണ്ടെത്തി ഒരു പ്രത്യേകത വീതം പറയാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ആ നിമിഷങ്ങൾ വളരെ സന്തോഷം നിറഞ്ഞതായിരുന്നു. ചാകര വരുമ്പോഴുള്ള മേളമായിരുന്നു ക്ലാസ് നിറയെ. തന്റെ ജോഡിക്കായുള്ള പരക്കംപാച്ചിലും കൂകിവിളികളും🤭😄
ഞാൻ പൂട്ട് ആയിരുന്നു. താക്കോലിനെയും തേടി നടന്നപ്പോഴാണ് അതാവരുന്നു എന്റെ ജോഡി. ആരാ? എന്റെ ക്ലാസിലെ തന്നെ ലീഡർചങ്കായ ആരതി😎💕
🔒🔑🔐 അത്യുഗ്രൻ ജോഡി. എന്തിനും സംരക്ഷണം ഒരുക്കുന്നവൻ പൂട്ട്. പക്ഷേ, ആവശ്യമുള്ളത് അകത്തുനിന്ന് എടുക്കണമെങ്കിൽ ആ പൂട്ട് തുറക്കാൻ താക്കോൽ തന്നെ വേണം.😉🔒🔑🔐
വളരെ സന്തോഷത്തോടെയാണ് ഇന്ന് കോളേജിൽ നിന്ന് ഇറങ്ങിയത്. ഈ സന്തോഷം നാളെയും നിലനിർത്താൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു... നാളെയും ചേച്ചിമാർക്കൊപ്പം ചെലവിടും... അടുത്തവർഷം ആ സ്ഥാനത്ത് നമ്മൾ😳😬😆
ഒരു നല്ല ചിന്ത കൂടി നിങ്ങൾക്ക് നൽകട്ടെ?
Kidu
ReplyDeleteSuper
ReplyDelete👍👍
ReplyDelete