സർവോദയയോട് 👋 പറഞ്ഞപ്പോൾ... 😢😌😊
സർവോദയയോട് 👋പറഞ്ഞപ്പോൾ...
😢😌☺️
ദിവസം 43 (10/03/2021) ഇൻഡക്ഷൻ പ്രോഗ്രാമിന്റെ രണ്ടാമത്തേതും അവസാനത്തേതുമായ ദിവസമായിരുന്നു ഇന്ന്. കൃത്യസമയം തന്നെ രാവിലെ എത്തിച്ചേരാൻ സാധിച്ചു. ഇന്നലത്തെ പോലെ തന്നെ കുറച്ചുപേർ ഓൺലൈൻ ക്ലാസിന് പ്രവേശിച്ചു. ബാക്കിയുള്ളവർക്ക് എക്സാംഡ്യൂട്ടി തന്നെയായിരുന്നു. ഇന്ന് ഓഡിറ്റോറിയത്തിലായിരുന്നു എന്റെ എക്സാംഡ്യൂട്ടി. മിടുമിടുക്കികൾ ആയ 100 പെൺകുട്ടികൾ... പരീക്ഷയെ കുറിച്ചുള്ള നിർദ്ദേശങ്ങൾ ആനി ടീച്ചർ പറഞ്ഞു തന്നു. വളരെ സൗഹൃദത്തോടു കൂടിയാണ് ടീച്ചർ പെരുമാറിയത്. അവിടെയുള്ള അധ്യാപകർ എല്ലാം അങ്ങനെ തന്നെയായിരുന്നു. അധ്യാപക വിദ്യാർഥികളായല്ല, അധ്യാപികമാരായി തന്നെയാണ് ഞങ്ങളെ പരിഗണിച്ചത്. എക്സാം ഹാളിൽ കുട്ടികളെ നന്നായി നിരീക്ഷിക്കാൻ സാധിച്ചു. വളരെ സ്നേഹമുള്ള കുട്ടികൾ. ഞങ്ങൾ ആരാണെന്ന ആകാംക്ഷ അവരിൽ ഉണ്ടായിരുന്നെങ്കിലും രണ്ടു ദിവസത്തേക്ക് നമ്മൾ അവരുടെ ടീച്ചർ ആയി മാറികഴിഞ്ഞു.😄
പരീക്ഷയ്ക്ക് ശേഷം ഒരു മലയാളം ക്ലാസ് നിരീക്ഷിക്കാൻ സാധിച്ചു. ഹൈസ്കൂൾ വിഭാഗത്തിലെ മലയാളം അധ്യാപിക പ്രഭ ടീച്ചർ വളരെ നല്ല സമീപനമായിരുന്നു പുലർത്തിയത്. നമ്മോട് വിശേഷങ്ങൾ ചോദിക്കുകയും ഒരു മലയാളം അധ്യാപിക എങ്ങനെ ആകണം എന്ന സന്ദേശം നൽകുകയും ചെയ്തു. പാഠപുസ്തകത്തിന് പുറത്ത് വിശാലമായ ഒരു ലോകത്തിലേക്ക് പുതു തലമുറയെയും അതുവഴി സമൂഹത്തെയും നയിക്കാൻ നമുക്ക് കഴിയണം എന്നാണ് ടീച്ചർ പറഞ്ഞത്.
എല്ലാം പൂർത്തിയാക്കി ഓരോരുത്തരായി അവിടെ നിന്നിറങ്ങിയപ്പോൾ ഒരു കുടയും പിടിച്ച് ഒറ്റയ്ക്ക് നടന്നു പോയ എന്നെ അതാ ഒരാൾ വിളിക്കുന്നു... നോക്കിയപ്പോൾ ആരാ? സർവോദയയിലെ മലയാളം ടീച്ചർ - പ്രഭ ടീച്ചർ. ടീച്ചറിന്റെ സ്കൂട്ടിയുടെ പുറകിലിരുന്ന് പിഎംജി വരെ ഒരു സൂപ്പർ യാത്ര...😄😆😉
ഇന്നത്തെ ദിവസം മറക്കാനേ കഴിയില്ല...
ട്രെയിനി ആയല്ലാതെ, ഒറിജിനൽ ടീച്ചറായി വിദ്യാർഥികൾക്ക് മുന്നിൽ നിൽക്കാൻ കഴിയുന്ന നല്ല നാളെയെ പ്രതീക്ഷിച്ചുകൊണ്ട് നിർത്തുന്നു.🤗💞💖
Super, Njanum Avide Teacher Ayirunnu just before joining MTTC, the room near to the Music Room in the second floor was our bedroom
ReplyDelete