കലയുടെ ലോകത്തിലേക്ക് ഒരു കാൽവയ്പ്.... 🤗🎵🎶🎤🎼
കലയുടെ ശ്രീകോവിൽ തുറന്നപ്പോൾ.....😄🎶🎵🎤🎼
ദിവസം 44 (12/03/2021)
വളരെ സന്തോഷം നിറഞ്ഞ ഒരു നല്ല ദിവസം. ആദ്യത്തെ ക്ലാസ്സ് മായ ടീച്ചറിന്റേതായിരുന്നു. സമൂഹവും വിദ്യാഭ്യാസവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വളരെ നല്ല രീതിയിൽ ടീച്ചർ ക്ലാസെടുത്തു. ആദ്യമേ തന്നെ നമ്മുടെ സ്കൂൾ ഇൻഡക്ഷനെക്കുറിച്ചുള്ള അനുഭവങ്ങൾ പങ്കുവെക്കാൻ അവസരം നൽകുകയായിരുന്നു. നമ്മുടെ എല്ലാവരുടെയും പ്രതിനിധി എന്ന നിലയിൽ ഫാത്തിമ സംവദിച്ചു. ആൻസി ടീച്ചറുടെ ക്ലാസ്സിൽ ഫ്രോബലിന്റെ സിദ്ധാന്തം പൂർണ്ണമായും പഠിപ്പിച്ചു. ജോജു സാറിന്റെയും മായടീച്ചറിന്റെയും നേതൃത്വത്തിൽ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിന്റെ ക്ലാസ്സ് ഇന്ന് ആരംഭിച്ചു. ഒരു അന്തർദേശീയ ഭാഷ എന്ന നിലയിൽ ഇംഗ്ലീഷ് എത്രത്തോളം പ്രധാനമാണെന്ന് നമുക്കറിയാവുന്നതാണ്. എന്നാൽ അതിന്റെ പ്രായോഗികവശം പലപ്പോഴും നമ്മൾ ശ്രദ്ധിക്കാതെ പോകുന്നു. അതിനൊരു മാറ്റം വരുത്തുന്നതിനാണ് ഈ ഉദ്യമം. എനിക്ക് ഇതിൽ എത്രത്തോളം വിജയിക്കാൻ സാധിക്കും എന്ന് അറിയില്ല. എങ്കിലും, ഞാനും ഇതിൽ പങ്കുചേരുന്നു.🤗
മലയാളം ക്ലാസിൽ ചർച്ചാ പാഠാസൂത്രണ രേഖ തയ്യാറാക്കുന്നത് എങ്ങനെയെന്ന് സാർ പഠിപ്പിച്ചു തന്നു. അവസാനത്തെ ക്ലാസുകൾ വളരെ രസകരമായിരുന്നു. പഠന ഭാരങ്ങളെല്ലാം മാറ്റിവെച്ചുകൊണ്ട് കലയുടെ ലോകത്തിലേക്ക് ഒരു കാൽവയ്പ്....🎶🎵🎼🎤
നമ്മളോരോരുത്തരും മറച്ചു പിടിക്കുന്നതും, പ്രകടിപ്പിക്കാൻ കഴിയാതെ പോയതുമായ സർഗ്ഗശേഷി കളെ വീണ്ടും പൊടിതട്ടിയെടുക്കാൻ ഉള്ള സുവർണ്ണാവസരമായി ഈ ക്ലാസ്സ് മാറും എന്ന് പ്രതീക്ഷിക്കുന്നു....
ഒരു വാരാന്ത്യം കൂടി കടന്നു വന്നിരിക്കുന്നു. എന്തൊരാശ്വാസം😄 പക്ഷേ ഒരുപാട് ജോലികൾ ചെയ്തുതീർക്കാനുമുണ്ട്.🤯🤭😉
ഇപ്പോൾ എന്റെ മനസ്സിൽ പെട്ടെന്ന് വന്ന ഒരു ശുഭചിന്തകൂടി ഏവരുമായി പങ്കുവയ്ക്കാം എന്ന് കരുതുന്നു:
"Life ends when you stop dreaming....
Hope ends when you stop believing and Love ends when you stop caring....
So, Dream..Hope.....& Love💖....."
Make Life Beautiful....🤗💞💕
😍🤩🥰
ReplyDelete😊👍
ReplyDelete