പുതിയ യൂണിയനും പുതുമയുള്ള ചുമതലകളും...... 🤔😊😆
പുതിയ യൂണിയനും പുതുമയുള്ള ചുമതലകളും.. 🤔😊😆
ദിവസം 41(08/03/2021)പ്രാർഥനയോടെ ആരംഭിച്ച അനുഗ്രഹിക്കപ്പെട്ട ദിനം. പേഴ്സണാലിറ്റിയെ കുറിച്ച് ജിബി ടീച്ചർ പറഞ്ഞു തന്ന ഓരോ കാര്യങ്ങളും മനസ്സിനെ സ്പർശിച്ചു. ഓപ്ഷണൽ ക്ലാസ്സിൽ നിന്ന് ലഭിച്ച അറിവുകളും അനുഭവങ്ങളും ചിന്തനീയങ്ങളായി തീർന്നു. ഉച്ചയ്ക്ക് ശേഷം ജോജു സാറിന്റെ ക്ലാസ്സ് ഉണ്ടായിരുന്നു. Praacticum എന്ന ദൗത്യം നമ്മിലേക്ക് കൂടുതൽ ആഴത്തിൽ എത്തിക്കാൻ ശ്രമിക്കുകയാണ് സാർ. പിന്നീടുള്ള സമയം എന്താ നടന്നതെന്ന് അറിയോ? കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് 😳അതിൽ ഞാൻ ആരെന്ന് അറിയാമോ? മാഗസിൻ എഡിറ്റർ 🤭🤗☺️പ്രവർത്തിച്ചു പരിചയം ഒന്നുമില്ല. പക്ഷേ, പരാജയപ്പെടില്ല എന്ന വിശ്വാസം ഉണ്ട്. അങ്ങനെ ഇരുന്നപ്പോഴാ MEd ലെ ഒരു ചേട്ടൻ പറയുന്നത്, ഒരു റെസ്റ്റും കിട്ടാത്ത പണിയാണ് ഇതെന്ന്. ഒരുപാട് കഷ്ടപ്പെടണം എന്നറിയാം. പക്ഷേ, ഇത്രേം പ്രതീക്ഷിച്ചില്ല. സാരമില്ല, ദൈവം നോക്കിക്കോളും. അല്ലേ? 🤗
പുതിയ കോളേജ് യൂണിയന്റെ എല്ലാ ഭാരവാഹികൾക്കും ഊർജസ്വലരായി പ്രവർത്തിക്കാൻ കഴിയട്ടെ !... സർവശക്തൻ അനുഗ്രഹിക്കട്ടെ !....
നാളെ സ്കൂൾ ഇൻഡക്ഷൻ പ്രോഗ്രാം തുടങ്ങുകയാണ്. ഞാൻ കോളേജിന് നേരെ എതിർവശം സർവോദയയിൽ. ആശങ്കകളും കൗതുകവും പേറി നാളെ ഒരു സ്കൂളിന്റെ മുറ്റത്തേക്ക്.... 💕💞💖
Tension Adikjanda Magazine Okje Iranjum
ReplyDelete