പ്രതിസന്ധികളുടെ മുള്ളുകളിൽ നിന്ന് പ്രതീക്ഷകളുടെ താരകങ്ങൾ തേടി "നിസർഗ"യുടെ രൂപീകരണം...🎉🎊🎉🎊✨️🎊🎉🎊🎉🎊🎉🎊🎉🎊🎉
പ്രതിസന്ധികളുടെ മുള്ളുകളിൽ നിന്ന് പ്രതീക്ഷകളുടെ താരകങ്ങൾ തേടി "നിസർഗ"യുടെ രൂപീകരണം...🎉🎊🎉🎊✨️🎊🎉🎊🎉🎊🎉🎊🎉🎊🎉
ദിവസം 51 (23/03/2021)ബസ് കിട്ടാൻ വൈകിയതിനാൽ വളരെ വെപ്രാളത്തോടെ ആണ് കോളേജിൽ എത്തിയത്. എങ്കിലും ചാപ്പലിൽ കയറി ഈശോയെ കണ്ടിട്ടാണ് ക്ലാസിലേക്ക് പോയത്. ഇന്നത്തെ ദിവസം ഒരു ഉത്സവത്തിന്റെ പ്രതീതി തന്നെയായിരുന്നു. യൂണിയൻ ഉദ്ഘാടനത്തിന് മുന്നോടിയായുള്ള ഫ്ലാഷ്മോബിന്റെ പ്രാക്ടീസ് തകൃതിയായി നടക്കുകയായിരുന്നു രാവിലെ. പാട്ടുപഠിത്തവും ഡാൻസുമെല്ലാം കഴിഞ്ഞ് നമ്മുടെ ഫ്രഷേഴ്സ് പരിപാടികൾ ആരംഭിച്ചു.
ഗ്ലൂക്കോസ് എന്ന പേര് ശരിക്കും ഏൽക്കുന്ന വിധത്തിൽ ഗ്ലൂക്കോസ് തന്ന് തന്നെയാണ് നമ്മളെ സ്വീകരിച്ചത്. റേഡിയോയിലെ ശബ്ദത്തിലൂടെ സുപരിചിതൻ ആയിരുന്ന RJ ഉണ്ണിയെ നേരിൽ കാണാൻ സാധിച്ചു. ഒരു അധ്യാപകൻ വിദ്യാർത്ഥികളിൽ ചെലുത്തുന്ന സ്വാധീനം എത്രവലുതാണെന്ന് അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും ഗ്രഹിക്കാൻ ആയി. സീനിയേഴ്സ് നൽകിയ സ്നേഹ ഭോജനവും നമുക്കായി നടത്തിയ രസകരമായ പരിപാടികളും വളരെയധികം ആസ്വദിച്ചു. തെയോഫിലസ് ജീവിതത്തിൽ മറക്കാനാകാത്ത നിമിഷങ്ങളിൽ ഒന്നായി ഈ പരിപാടി മാറി.
ഇനിയാണ് നമ്മുടെ പരിപാടി. ഫ്ലാഷ് മോബ്💃💃💃 യൂണിയൻ അംഗങ്ങൾ എല്ലാവരും ചേർന്ന് ഒരു ഉത്സവമേളം തന്നെയായിരുന്നു😎 ഈവർഷത്തെ യൂണിയനു തിരഞ്ഞെടുത്ത പേര് വെളിപ്പെടുത്തുകയും ചെയ്തു - "നിസർഗ".
മികച്ച വ്യക്തിത്വങ്ങളെ രൂപീകരിക്കാനുള്ള വിളി സ്വീകരിച്ചുകൊണ്ട് Creation/formation എന്ന അർത്ഥത്തിൽ പ്രതീക്ഷകളോടെ നിസർഗ പ്രയാണത്തിന് ഒരുങ്ങി കഴിഞ്ഞു. ഔദ്യോഗികമായ ഉദ്ഘാടനം നാളെയാണ്. അതിനായുള്ള കാത്തിരിപ്പിലാണ് നമ്മുടെ കലാലയം.🤗
ഒന്നായി ഒന്നിലേക്ക് മുന്നേറിയ ഏകയാന പോലെ പ്രതിസന്ധികളുടെ മുള്ളുകളിൽ നിന്ന് കരേറി പ്രതീക്ഷകളുടെ താരകങ്ങളെ സ്വന്തമാക്കാൻ പുതിയ യൂണിയനും എല്ലാാ വിദ്യാർഥിഎല്ലാ വിദ്യാർത്ഥി സുഹൃത്തുക്കൾക്കും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. 😃😊☺️
പൂരം കൊടിയേറി മക്കളേ.... 😎🤭😄ബാക്കി വിശേഷങ്ങൾ നാളെ😉👋👋👋
Comments
Post a Comment