ഉം ഉം തിയറി, സത്യപ്രതിജ്ഞ, സ്വരക്ഷാ പരിശീലനം🤗🤝👊

ഉം ഉം തിയറി, സത്യപ്രതിജ്ഞ, സ്വരക്ഷാ പരിശീലനം🤗🤝🤼‍♀️

ദിവസം 45 (15/03/2021)
ജിബി ടീച്ചറിന്റെ ക്ലാസോടു കൂടി ആരംഭിച്ച വളരെ മനോഹരമായ ദിനം.. ടീച്ചർ പറഞ്ഞു തന്ന "ഉം ഉം തിയറി" വളരെയധികം ആകർഷിച്ചു. മറ്റൊരാളെ കേൾക്കാനുള്ള മനസ്സാണ് ഏറ്റവും വലുതെന്ന് തോന്നിയിട്ടുണ്ട്. അതുതന്നെയാണ് മറ്റൊരാൾക്ക് വേണ്ടി നമുക്ക് ചെയ്യാൻ സാധിക്കുന്ന മികച്ച ഉപകാരം. ഈ ആശയം ഉൾക്കൊണ്ടു തന്നെയാണ് ഇന്നത്തെ ദിവസത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയായിരുന്ന കോളേജ് യൂണിയൻ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പ്രവേശിച്ചത്. ഈ ബാച്ചിലെ മാഗസിൻ എഡിറ്റർ ആണ് ഞാൻ😎😄😆 
എന്റെ ഓരോ സുഹൃത്തുക്കളും ഓരോ ഉത്തരവാദിത്വങ്ങൾ അർപ്പണ മനോഭാവത്തോടെ ഏറ്റെടുത്തപ്പോൾ അഭിമാനപൂർവം ആണ് അതെല്ലാം നോക്കി കണ്ടത്. പരിചയമില്ലാത്ത ഒരു മേഖല ആണെങ്കിലും ഒറ്റക്കെട്ടായി മുന്നേറാം എന്ന ഉറച്ച വിശ്വാസം ഇപ്പോൾ എനിക്കുണ്ട്. 😃😆💛
യൂണിയനിലെ എല്ലാ സുഹൃത്തുക്കൾക്കും ആശംസകളും പ്രാർത്ഥനകളും നേരുന്നു... 💜❤️💚
 ഇൻഡക്ഷൻ റിപ്പോർട്ട് പൂർത്തിയാക്കി വെച്ചപ്പോൾ കിട്ടിയ സുഖം ഒന്ന് വേറെ തന്നെയായിരുന്നു... അതിനു പുറകിൽ ആയിരുന്നതുകൊണ്ട് ആൻസി ടീച്ചർ  പറഞ്ഞതൊന്നും പഠിക്കാൻ കഴിഞ്ഞില്ല😔😢😭 
രണ്ടുമണി മുതൽ കേരള പോലീസ് വിഭാഗത്തിൽ നിന്നുള്ള  സെൽഫ് ഡിഫൻസ് ക്ലാസ് ആയിരുന്നു. വളരെ പ്രയോജനപ്രദമായി തോന്നി. അത്ര സുഖം ഇല്ലാതിരുന്നതുകൊണ്ട് ഒന്നും ചെയ്തു നോക്കാൻ പറ്റിയില്ല. ഇനിയൊരു അവസരം കിട്ടുമ്പോൾ എന്തായാലും ചെയ്യും. ഒരു സ്ത്രീയായി ഇരിക്കുന്നതിൽ അഭിമാനിക്കുകയും അതേസമയം അപമാനം നേരിടുകയും ചെയ്യേണ്ടിവരുമ്പോൾ തികച്ചും വൈരുധ്യം നിറഞ്ഞ അവസ്ഥയാണ് അനുഭവപ്പെടുക. ഇതിനൊരു മാറ്റം ഉണ്ടാകണമെങ്കിൽ നമ്മൾ തന്നെ മനസ്സ് വയ്ക്കണം, മുൻകൈയെടുക്കണം. അതിന്റെ ആദ്യപടിയായി ഉചിതമായി പ്രതികരിക്കാൻ പഠിക്കണം. ഇത്തരം ജീവിതപാഠങ്ങൾ ഉൾക്കൊള്ളാൻ ഈവിധം ക്ലാസുകൾ സഹായകമാകും എന്ന് വിശ്വസിക്കുന്നു. 
 ഇനിയുള്ള ഓരോ ദിവസങ്ങളും അല്പം ആശങ്ക നിറഞ്ഞതാണെന്ന് തോന്നുന്നുണ്ട്. എങ്കിലും പ്രതീക്ഷ കൈവിടാതെ മുന്നോട്ടുപോകാം....
ഭാവിയിലെ അദ്ധ്യാപകർ ഉം ഉം തിയറി ഉൾക്കൊള്ളുന്നവരാകണം, ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്നവരാകണം, പ്രതികരിക്കാനും പ്രതിരോധിക്കാനും കരുത്തുറ്റവരാകണം..... 👍

Comments

Popular posts from this blog

ഒരു കുഞ്ഞു നോവീ വഴികളിൽ വന്നോ, ഒരു മൗനം ഇവിടെ പിറന്നോ? 🌷🌷🌷

ദിവ്യകാരുണ്യമായ് ഉള്ളിൽ വാ എന്നീശോയേ.... 🌷🌷🌷

AICUF സെക്രട്ടറി😃ആത്മീയശക്തിക്കായി,ഒന്നിച്ച് ഒരു മനസ്സോടെ... 💜💜💜