പരീക്ഷാനടത്തിപ്പും ഫോട്ടോ എടുക്കലും...😊🧡💫

പരീക്ഷാനടത്തിപ്പും ഫോട്ടോ എടുക്കലും...😊🧡💫

15/02/2022 - ചൊവ്വ 

 പതിവുപോലെ കൃത്യസമയത്ത് തന്നെ സ്കൂളിൽ എത്തിച്ചേർന്നു. കാളകൾ എന്ന കവിത പൂർണ്ണമായും പഠിപ്പിച്ചു തീർത്തു. ഒരു ഡിവിഷനിൽ പഠിപ്പിച്ച അതേ ഭാഗം തന്നെയാണ് ആവർത്തിച്ച് പഠിപ്പിച്ചത്. സ്കൂളിലെ മലയാളം സാർ ക്ലാസ് വിലയിരുത്തുകയുണ്ടായി. റെക്കോർഡ് ഒപ്പിട്ടു വാങ്ങുന്നതിനും മറ്റുമായി തുടർന്നുള്ള സമയം വിനിയോഗിക്കുകയും ചെയ്തു. 

16/02/2022 - ബുധൻ 

പതിവിൽ കവിഞ്ഞ സന്തോഷത്തോടെ ആരംഭിച്ച ദിനം... പ്രത്യേകിച്ച് കാരണങ്ങൾ ഒന്നും ഇല്ലാതെ തന്നെ ഉന്മേഷത്തോടെ ആണ് ഈ ദിവസം കടന്നു പോയത്... എന്റെ കുഞ്ഞുങ്ങൾക്ക് പരീക്ഷ നടത്താൻ സാധിച്ചു. ഒരു അദ്ധ്യാപികയുടെ  അല്ലെങ്കിൽ അദ്ധ്യാപകന്റെ മുന്നിൽ ഇരുന്ന് പരീക്ഷ എഴുതിയിട്ടുള്ളതിൽ നിന്നും വ്യത്യസ്തമായ അനുഭവമാണ് പരീക്ഷ നടത്തുന്നത്... അഭിമാനം മാത്രം തോന്നിയ നല്ല നിമിഷങ്ങൾ... നമ്മുടെ പരീക്ഷാ സമയത്ത് അധ്യാപകരുടെ മനോഭാവം എത്തരത്തിൽ ആയിരിക്കുമെന്ന് മനസ്സിലാക്കിയത് ഇപ്പോഴാണ്...😍
9B ൽ നിഖിൽ സാറിന്റെ ക്ലാസ്സ് നിരീക്ഷിക്കാൻ സാധിച്ചു. ഉച്ചഭക്ഷണത്തിന് ശേഷം ആനന്ദകരമായ നിമിഷങ്ങൾ ആയിരുന്നു എന്ന് പറയാം. ഫോട്ടോ എടുപ്പിന്റെ പൊടിപൂരം🤭😁😆
സന്തോഷം നിറഞ്ഞ നിമിഷങ്ങൾ... ആത്മവിശ്വാസം വർദ്ധിപ്പിച്ച സൗഹൃദങ്ങൾ...👭👭👭👫👭😄💕

Comments

Popular posts from this blog

ഒരു കുഞ്ഞു നോവീ വഴികളിൽ വന്നോ, ഒരു മൗനം ഇവിടെ പിറന്നോ? 🌷🌷🌷

ദിവ്യകാരുണ്യമായ് ഉള്ളിൽ വാ എന്നീശോയേ.... 🌷🌷🌷

AICUF സെക്രട്ടറി😃ആത്മീയശക്തിക്കായി,ഒന്നിച്ച് ഒരു മനസ്സോടെ... 💜💜💜