"മടക്കയാത്ര..."😔✨️💖💛💖✨️
മടക്കയാത്ര..."😔✨️💖💛💖✨️
18/02/2022 - വെള്ളി
ഏറെ നാളത്തെ സ്വപ്നം സഫലീകൃതമാകുന്നതിന്റെ ആദ്യഘട്ടമാണ് പിന്നിട്ടിരിക്കുന്നത്. പരിപൂർണ്ണമായല്ലെങ്കിലും ഒരു കുട്ടിഅധ്യാപികയായി മാറിയിരിക്കുന്നു...😄 ഞാൻ മാത്രമല്ല, എന്റെ കൂട്ടുകാരും... വീണ്ടും അധ്യാപക വിദ്യാർത്ഥിനിയായി കോളേജിൽ... ജീവിതത്തിൽ ഒരിക്കലും മറക്കാത്ത മധുരമേറിയ ഒരു പിടി നല്ല ഓർമ്മകൾ സമ്മാനിച്ച ദിവസങ്ങൾ... സ്കൂൾ അധികൃതരോടും അധ്യാപകരോടും കുഞ്ഞു മക്കളോടും ഉള്ള സ്നേഹവും നന്ദിയും കടപ്പാടും പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്...🙏💕 അവസാനത്തെ ക്ലാസ്സിൽ വ്യാകരണം പഠിപ്പിച്ചിട്ടേ ഇറങ്ങിയുള്ളൂ.. അത് വിട്ടൊരു കളിയില്ല😉
ഹൃദയത്തിൽ മായാതെ സൂക്ഷിക്കാനുള്ള ഓർമ്മകളെ ക്യാമറക്കണ്ണുകൾ പകർത്തി വെച്ചിട്ടുണ്ട്. ആ ചിത്രങ്ങൾ മാഞ്ഞു പോയാലും അവിടെനിന്ന് ലഭിച്ച നല്ല അനുഭവങ്ങൾ ഒരിക്കലും മായില്ല...😊💖👇👇👇👇
"ടീച്ചർ" എന്ന വിളി കേൾക്കാൻ, അറിവിന്റെ വാതായനങ്ങൾ തുറക്കാൻ മറ്റൊരു സ്കൂളിലേക്കുള്ള യാത്ര എത്രയും വേഗം കടന്നു വരട്ടെ എന്ന പ്രാർത്ഥനയോടെ പ്രതീക്ഷകളോടെ.... ഞാനും നിങ്ങളും....🙈😍💖👍
Comments
Post a Comment