വിശ്വം ദീപമയം...✨️💛✨️

വിശ്വം ദീപമയം...✨️💛✨️
ആരോഗ്യത്തിനും സന്തോഷത്തിനുമായി ഒരു ദിനം...

08/02/2022 - ചൊവ്വ 
വളരെയധികം ഉന്മേഷവും മുന്നൊരുക്കങ്ങളും നിറഞ്ഞ ക്ലാസ് ആയിരുന്നു ഇന്നത്തേത്. മുൻപൊരിക്കൽ പറഞ്ഞതുപോലെ ഇരവും പകലും എൻ മുഖം കാണാനുള്ള ഭാഗ്യം കുട്ടികൾക്ക് ഉണ്ടായ ദിവസം. കാരണം, ഇന്ന് രാവിലെയും വൈകിട്ടും അവർക്കുമുന്നിൽ ഞാൻ പ്രത്യക്ഷയായി. രാവിലെ ഏഴുമണിക്ക് ക്ലാസ് ആരംഭിച്ചു. ആദ്യത്തെ കുറച്ച് സമയം ഉള്ളൂരിനെ കുറിച്ച് പഠിപ്പിക്കാൻ വിനിയോഗിച്ചു. 7:30 മുതൽ ഹെൽത്ത് എഡ്യൂക്കേഷന്റെ ക്ലാസ് ആണ് എടുത്തത്. ജീവിതശൈലീരോഗങ്ങളിൽ ഒന്നായ PCODയെ കുറിച്ചായിരുന്നു ക്ലാസ്സ്. കൗമാരപ്രായത്തിലെ പെൺകുട്ടികളെ സംബന്ധിച്ച് അറിഞ്ഞിരിക്കേണ്ട പ്രധാന വസ്തുതകൾ ഉൾക്കൊള്ളിക്കാൻ ക്ലാസ്സിലൂടെ സാധിച്ചു എന്ന് വിശ്വസിക്കുന്നു. ചില സാങ്കേതിക പ്രശ്നങ്ങൾ വന്നതുകൊണ്ട് തന്നെ ppt ഷെയർ ചെയ്യുന്നതിന് പ്രിയപ്പെട്ട സുഹൃത്ത് ശ്രുതി സഹായിച്ചു. ഒപ്പം വീഡിയോ ഷെയർ ചെയ്യാൻ നിഖിലും... ഉറ്റ സുഹൃത്തുക്കൾ ആയതിനാൽ നന്ദി വാക്കുകൾ ഇല്ല... സ്നേഹം മാത്രം😍💕
ബഹുമാനപ്പെട്ട ജോർജ്ജ് തോമസ് സാർ ക്ലാസ് നിരീക്ഷിക്കാൻ പങ്കെടുത്തിരുന്നു.
പോളിസിസ്റ്റിക് ഓവറി ഡിസീസിന്റെ കാരണങ്ങൾ, ലക്ഷണങ്ങൾ, രോഗനിർണയം, ഭവിഷത്തുകൾ, പരിഹാരമാർഗ്ഗങ്ങൾ എന്നിവയെ സംബന്ധിച്ച് അരമണിക്കൂർ നേരം കൊണ്ട് ഏകദേശധാരണ നൽകാൻ സാധിച്ചു. ക്ലാസ് അവസാനിച്ചതിനു ശേഷവും കുട്ടികളിൽ നിന്ന് ലഭിച്ച പ്രതികരണങ്ങൾ ക്ലാസ്സ് ഉപകാരപ്രദമായിരുന്നു എന്ന ഉറപ്പ് എനിക്ക് നൽകി.
https://drive.google.com/file/d/1s07OEdw_ff5bsGJtN3AUdBtBf1E8_ITf/view?usp=sharing 👈PhysicalEducation Class....

വൈകുന്നേരം 6 മണി മുതൽ 7 മണിവരെ മലയാളം കേരളപാഠാവലിയിലെ വിശ്വം ദീപമയം എന്ന കവിതയിലൂടെയാണ് സഞ്ചരിച്ചത്. പതിവിൽ ഉള്ളതിനേക്കാൾ ഊർജത്തോടെ സന്തോഷത്തോടെ കവിത പഠിക്കാൻ കുഞ്ഞുങ്ങൾ താല്പര്യം കാണിച്ചു. പ്രപഞ്ചത്തിലുള്ള സർവ്വചരാചരങ്ങളും തെളിഞ്ഞു നിൽക്കുന്ന ദീപം പോലെ വർത്തിച്ച്, നമ്മിലേക്ക് പകർന്നു നൽകുന്ന വെളിച്ചം ജീവിതത്തിന്റെ ഗഹനമായ പാഠമാണ് വെളിപ്പെടുത്തുന്നത്. ഈ ലോകം മുഴുവൻ നന്മയുടെ പ്രകാശം പരത്താൻ നമുക്കും സാധിക്കണം ഇന്നും സുഖദുഃഖ സമ്മിശ്രമായ ജീവിതത്തിൽ നന്മ ഉണ്ടാകണമെങ്കിൽ നമ്മൾ തന്നെ മനസ്സ് വയ്ക്കണം എന്ന വലിയ പാഠം കവി പകർന്നുനൽകുന്നത് എന്റെ കുഞ്ഞുമക്കളിലേക്ക് പകരാൻ ഈ സായാഹ്നവേളയിൽ സാധിച്ചു. ബഹുമാനപ്പെട്ട നഥാനിയേൽ സാർ ക്ലാസ്സ് നിരീക്ഷിക്കാൻ പങ്കു ചേർന്നിരുന്നു. 
കുട്ടികളിൽ നിന്നുള്ള നല്ല അഭിപ്രായങ്ങൾ വലിയ രീതിയിലുള്ള ആത്മസംതൃപ്തിയും ഇനിയും മെച്ചപ്പെടുത്താനുള്ള ആഹ്വാനവും മനസ്സിൽ ഉണർത്തി... ഇന്നത്തെ ദിനവും ഇവിടെ പൊലിയുന്നു... ഏറെ പ്രതീക്ഷകളുമായി ദിനങ്ങൾ ഇനിയും വർണ്ണ സുരഭിലമായ് മുന്നിൽ...✨️😍




Comments

Popular posts from this blog

ഒരു കുഞ്ഞു നോവീ വഴികളിൽ വന്നോ, ഒരു മൗനം ഇവിടെ പിറന്നോ? 🌷🌷🌷

ദിവ്യകാരുണ്യമായ് ഉള്ളിൽ വാ എന്നീശോയേ.... 🌷🌷🌷

AICUF സെക്രട്ടറി😃ആത്മീയശക്തിക്കായി,ഒന്നിച്ച് ഒരു മനസ്സോടെ... 💜💜💜