ഇരവും പകലും എൻ മുഖം...😄😉✨️
ഇരവും പകലും എൻ മുഖം...😄😉✨️
ആത്മവിശ്വാസം ഇരട്ടിയാക്കിയ ക്ലാസിനുശേഷം രണ്ട് ദിവസം ഓൺലൈൻ ക്ലാസ്സ് ലഭിച്ചതേ ഇല്ല.🤭 പാഠഭാഗം പൂർത്തീകരിക്കുന്നതിനായി ഞായറാഴ്ച ദിവസം ആയിട്ടുകൂടി ക്ലാസ് വെക്കേണ്ടി വന്നു. പക്ഷേ ഒരു കുട്ടി പോലും അസൗകര്യം പറഞ്ഞില്ല. എല്ലാവരും പങ്കെടുത്തില്ലെങ്കിൽ കൂടി വരുന്ന കുട്ടികളെല്ലാം മിടുക്കരാണ് എന്ന് സമ്മതിക്കാതെ വയ്യ. അത്ര നല്ല പ്രതികരണങ്ങൾ അവരുടെ ഭാഗത്തുനിന്നും ഉണ്ടാകുമ്പോൾ കിട്ടുന്ന സംതൃപ്തി പറഞ്ഞറിയിക്കാൻ സാധിക്കാത്തതാണ്. രാവിലത്തെ സെഷൻ 9B ക്ക് മാത്രമായിരുന്നു. "ആർഭാടത്തിൽ നിന്ന് ലാളിത്യത്തിലേക്ക്" എന്ന ലേഖനം പഠിപ്പിച്ചു. കഴിഞ്ഞദിവസത്തെ കവിതയുടെ ബാക്കി ഭാഗം രണ്ട് ഡിവിഷനും ചേർത്ത് വൈകുന്നേരം എടുത്തു.
രാത്രി 8 മണി മുതൽ 9 മണിവരെ സഫലമീയാത്ര എന്ന കവിതയിലൂടെ ഉള്ള സഞ്ചാരമായിരുന്നു. ഓപ്ഷണൽ അധ്യാപകനായ അനീഷ് സാർ ക്ലാസ്സ് നിരീക്ഷിക്കാൻ ഒപ്പമുണ്ടായിരുന്നു. നമ്മുടെ സഞ്ചാരത്തിൽ അദ്ദേഹവും പങ്കുചേർന്നു. 39 കുട്ടികളാണ് ക്ലാസിൽ പങ്കെടുത്തത്. ഓരോ കുട്ടിയും ക്ലാസ് മനസ്സിലായി എന്നും ഇഷ്ടപ്പെട്ടു എന്നും പറയുന്നത് കേൾക്കുമ്പോൾ കൂടുതൽ മെച്ചപ്പെടുത്തണം എന്ന ആഗ്രഹത്തോടെ സഫലമീയാത്ര എന്ന് മനസ്സിലുറപ്പിച്ച് ക്ലാസ് അവസാനിപ്പിച്ചു.
Comments
Post a Comment