ടൈം ടേബിൾ ഏതായാലും ക്ലാസ്സ് മുഖ്യം ബിഗിലേ...😎😉
ടൈം ടേബിൾ ഏതായാലും ക്ലാസ്സ് മുഖ്യം ബിഗിലേ...😎😉
14/02/2022 - തിങ്കൾ
ഫെബ്രുവരി14 - പ്രണയത്തിന്റെയും വേർപാടിന്റെയും കണ്ണുനീരിന്റെയും ദിനം... ഓരോ വ്യക്തിക്കും ഓരോ കഥകൾ പറയാനുണ്ടാകും ഇന്നേ ദിവസത്തെപ്പറ്റി. എനിക്ക് പറയാൻ ഒരു കഥയേ ഉള്ളൂ. ഇന്നത്തെ കഥ... ടൈംടേബിൾ പ്രകാരം ക്ലാസ്സ് ഇല്ല എന്ന് സാർ അറിയിച്ചതാണ്. ഏറെ നാളത്തെ ഓൺലൈൻ ക്ലാസ്സുകൾക്ക് ശേഷം ഇന്നാണ് സ്കൂളിലേക്ക് വീണ്ടും എത്തിച്ചേർന്നത്. കൃത്യസമയത്ത് തന്നെ സ്കൂളിലെത്തി. ഇന്നത്തെ ദിവസം സുകന്യയ്ക്ക് റസ്റ്റ് എന്ന് സാർ പറഞ്ഞെങ്കിലും രണ്ടാമത്തെ മണിക്കൂർ അനുവാദം വാങ്ങി പഠിപ്പിക്കാൻ കയറി. ഓൺലൈനിൽ തുടങ്ങിവെച്ച കാളകൾ എന്ന കവിത ഇന്ന് പൂർത്തിയാക്കി. കുട്ടികളിൽനിന്ന് നല്ല പ്രതികരണങ്ങളും ലഭിച്ചു. ഉച്ച നേരം കുട്ടികൾക്ക് ആഹാരം കൊടുക്കുന്നതിന് വിളമ്പാൻ സഹായിച്ചു. ഗോപിക ചേച്ചിയും, ഫാത്തിമയും, പിന്നെ ഞാനും...😉 ഒപ്പം ഞങ്ങൾക്ക് കൂട്ടായി ബിജിയും ഉണ്ടായിരുന്നു.
ഇത് കണ്ടാൽ പാത്തു കോൽക്കളി നടത്തുകയാണോന്നല്ലേ തോന്നൂ... ഒരിക്കലുമല്ല... തികച്ചും അർപ്പണമനോഭാവത്തോടെ കാര്യങ്ങൾ ചെയ്യുന്ന ഒരു കിടിലം അധ്യാപിക തന്നെയാണ് മ്മടെ പാത്തു😘
ക്ലാസ്സ് എല്ലാം കഴിഞ്ഞ് വീട്ടിൽ എത്തിച്ചേർന്നു. വീണ്ടും 7 മണി മുതൽ ഒരു ഓൺലൈൻ അംങ്കം👩🏫9 C ലെ കുട്ടികൾക്ക് ക്ലാസ് എടുത്തു. ഈ ആഴ്ച ടീച്ചിംഗ് പ്രാക്ടീസ് കഴിയുകയാണല്ലോ എന്നോർക്കുമ്പോൾ എന്തോ ഒരു വിഷമം. വല്ലാതെ അടുത്തു സ്കൂളിനോട്... കുട്ടികളോട്...😐🙂🙇♀️
വിട പറയേണ്ടത് അനിവാര്യം ..... ✨
ReplyDelete