ആദ്യത്തെ ഓൺലൈൻ ക്ലാസ്...👩‍🏫💫💛

ആദ്യത്തെ ഓൺലൈൻ ക്ലാസ്...👩‍🏫💫💛✨️

ആദ്യമായി ഓൺലൈൻ ക്ലാസ്സ് എടുക്കാൻ കിട്ടിയ അവസരം പരാജയം ആയതിനാൽ ഒത്തിരി മുന്നൊരുക്കത്തോടെയാണ് ഈ ദിവസത്തെ ക്ലാസ് ആരംഭിച്ചത്. തലേദിവസം മീറ്റ് ലിങ്ക് രൂപീകരിച്ച് വീഡിയോയും ഓഡിയോയും പ്രശ്നരഹിതമാണെന്ന് ഉറപ്പുവരുത്തി. ഈ അവസരങ്ങളിലെല്ലാം പ്രിയപ്പെട്ട സുഹൃത്ത് നിഖിൽ കൂടെയുണ്ടായിരുന്നു. സന്തോഷങ്ങളിൽ മാത്രമല്ല പ്രശ്നങ്ങളിലും വിഷമ ഘട്ടങ്ങളിലും കൂടെയുള്ള ആളാണ് ഉത്തമ സുഹൃത്ത് എന്നു പറയാറുണ്ട്. അങ്ങനെയാണെങ്കിൽ ഒരു സഹായം ചെയ്തതിന്റെ പേരിലല്ല, സൗഹൃദം എന്നതിന്റെ ശരിക്കുള്ള പൊരുൾ എനിക്ക് മനസ്സിലാക്കി തന്നത് ആ ഉത്തമ അധ്യാപകനാണ്...😊
പ്രതീക്ഷയോടെ ആരംഭിച്ച സുദിനം... രാവിലെ 7 മണി മുതൽ 8 മണിവരെ ഓൺലൈൻ ക്ലാസ് നടത്തി. കൃത്യം 6:40ന് തന്നെ ലിങ്ക് ഷെയർ ചെയ്തു. അജഗജാന്തരം എന്ന ചെറുകഥയാണ് പഠിപ്പിച്ചത്. 41 കുട്ടികൾ ക്ലാസിൽ പങ്കെടുത്തു. അറ്റൻഡൻസ് എടുത്തശേഷം ക്ലാസ് അവസാനിപ്പിച്ചു. ഓൺലൈൻ ക്ലാസിൽ പഠിച്ചതായിരുന്നു അനുഭവം, ഇപ്പോഴിതാ പഠിപ്പിക്കുന്നു...😄 ദൈവം എത്ര വലിയവൻ...

Comments

Popular posts from this blog

ഒരു കുഞ്ഞു നോവീ വഴികളിൽ വന്നോ, ഒരു മൗനം ഇവിടെ പിറന്നോ? 🌷🌷🌷

ദിവ്യകാരുണ്യമായ് ഉള്ളിൽ വാ എന്നീശോയേ.... 🌷🌷🌷

AICUF സെക്രട്ടറി😃ആത്മീയശക്തിക്കായി,ഒന്നിച്ച് ഒരു മനസ്സോടെ... 💜💜💜