MTTC എന്ന വികാരം...THEOSA ഗൃഹാതുരതയുടെ മധുരനിമിഷങ്ങൾ...🤗💛💕✨️

MTTC എന്ന വികാരം...THEOSA ഗൃഹാതുരതയുടെ മധുരനിമിഷങ്ങൾ...🤗💛💕✨️

12/02/2022 - ശനിയാഴ്ച 

സൗഹൃദത്തിന്റെ മാധുര്യവും MTTCയുടെ മഹത്വവും തിളങ്ങിനിന്ന ദിവസം...✨️അപ്രതീക്ഷിതമായി എന്നെ തേടിയെത്തിയ അവസരം അവതാരകയുടേത്...🤗 
THEOSA - Theophilus Old Student Association 
THEOSA യുടെ പരിപാടികൾ കണ്ടു പരിചയം ഇല്ലാത്ത എനിക്ക് കൃത്യമായ മാർഗനിർദ്ദേശങ്ങൾ നൽകിയത് ബിന്ദു ടീച്ചർ ആയിരുന്നു. ഒരു കൈത്താങ്ങായി, പ്രോത്സാഹനങ്ങൾ നൽകിക്കൊണ്ട് ഷെറിൽ ചേച്ചിയും ഒപ്പം ഉണ്ടായിരുന്നു. 
അത്യാവശ്യം മുന്നൊരുക്കങ്ങളെല്ലാം കഴിഞ്ഞപ്പോൾ അതാ വന്നു വില്ലൻ...⛈️⛈️⛈️പിന്നെ ടെൻഷൻ ആയി. പ്രാർത്ഥിച്ചതിന് കയ്യും കണക്കും ഇല്ലായിരുന്നു. ദൈവം കാത്തു, ഒരു പ്രശ്നവും ഉണ്ടായില്ല😊
നന്നായി അവതരിപ്പിക്കുക എന്ന ലക്ഷ്യത്തിലുപരി ആത്മവിശ്വാസവും പ്രത്യാശയും കൈവരിക്കുന്നതിന് സഹായകമായ നിമിഷങ്ങൾ കൂടിയായിരുന്നു അത്...പൂർവ്വവിദ്യാർത്ഥികളുടെ അനുഭവങ്ങൾ, ഓർമ്മകൾ, സൗഹൃദം ഇതെല്ലാം മനസ്സിൽ നേർത്ത മഞ്ഞു പൊഴിയുമ്പോഴുള്ള കുളിർമ പകർന്നു. 
സത്യത്തിൽ ഇത് ജിബി ടീച്ചറിന്റെ ദിനം കൂടി ആയിരുന്നു. നേട്ടങ്ങളുടെ നെറുകിലും വിനയാന്വിതയായ ടീച്ചർ ഏവർക്കും മാതൃകയാണ്. എസ്തേർ ടീച്ചറിനെ നേരിട്ട് പരിചയം ഇല്ലെങ്കിലും പണ്ടുമുതൽക്കേ അറിയാവുന്ന ഒരമ്മയെപ്പോലെയാണ് തോന്നിയത്. അഭിവന്ദ്യ പിതാവും മറ്റു ശ്രേഷ്ഠവ്യക്തിത്വങ്ങളും ധന്യമാക്കിയ നേരങ്ങൾ...സമയം പോയതേ അറിഞ്ഞില്ല..എൽസ, ജോർജീന, ദേവിക ചേച്ചി എന്നിവരുടെ പാട്ടും ഒരു രക്ഷ ഇല്ലാത്തതായിരുന്നു. എല്ലാം ഒന്നിനൊന്നു മെച്ചം...😎എയ്ഞ്ചൽ ചേച്ചിയുടെ വാക്കുകൾ വലിയ പ്രചോദനം നൽകി. 
നിശ്ശബ്ദനായി കോളേജിന്റെ ഇടനാഴികളിലൂടെ നടന്നു പോകുന്നതായി കണ്ടിട്ടുള്ള ഒരു വ്യക്തിത്വം - ഷാഫി സാർ. അദ്ദേഹം ഇത്രയും ഊർജ്ജസ്വലൻ ആയിരുന്നു എന്ന് മനസ്സിലായി.കിടിലം സാർ..😊 മീറ്റിൽ സന്നിഹിതരായിരുന്നവർ നൽകിയ അഭിനന്ദനങ്ങൾ ഒത്തിരി സന്തോഷം നൽകി...
നമ്മുടെ അദ്ധ്യാപകരെ കൂടുതൽ അടുത്തറിയാൻ ഈ പരിപാടി ഉപകാരപ്പെട്ടു...
അടുത്ത വർഷം ഞാനും ഒരു പൂർവ്വവിദ്യാർത്ഥിനി  ആകും. അപ്പോൾ പറയാൻ ഇതുപോലെ മധുരമുള്ള ഓർമ്മകൾ ഉണ്ടാകണം...നേട്ടങ്ങളും😉
ഈശ്വരൻ അനുകൂലമെങ്കിൽ പിന്നെന്താ പ്രശ്നം അല്ലേ?😄 ഒരു കാര്യം ഉറപ്പാണ്, തെയോഫിലസ് കുടുംബത്തിലെ അംഗം എന്ന നിലയിൽ ഞാൻ ഒത്തിരി അഭിമാനിക്കുന്നുണ്ട്...😊MTTC...അത് ഒരു വികാരം തന്നെയാണ്...💛💫✨️


Comments

Post a Comment

Popular posts from this blog

ഒരു കുഞ്ഞു നോവീ വഴികളിൽ വന്നോ, ഒരു മൗനം ഇവിടെ പിറന്നോ? 🌷🌷🌷

ദിവ്യകാരുണ്യമായ് ഉള്ളിൽ വാ എന്നീശോയേ.... 🌷🌷🌷

AICUF സെക്രട്ടറി😃ആത്മീയശക്തിക്കായി,ഒന്നിച്ച് ഒരു മനസ്സോടെ... 💜💜💜