അലസമായിപ്പോയ ദിനങ്ങൾ....😐

അലസമായിപ്പോയ ദിനങ്ങൾ....😐

സ്കൂളിലെ ഊർജ്ജസ്വലമായ ക്ലാസുകളിൽ നിന്ന് ഓൺലൈൻ ക്ലാസുകളിലേക്കുള്ള മാറ്റം ആകാംഷയോടെയാണ് സ്വീകരിച്ചത്. പ്രതീക്ഷിച്ചതുപോലെ ക്ലാസുകൾ കിട്ടാതായപ്പോൾ വല്ലാത്ത വിഷമവും അലസതയും ആണ് ഫലത്തിൽ കണ്ടത്. പതിനാലാം തീയതി പൊങ്കൽ അവധി ആയിരുന്നു. 15, 17 ദിവസങ്ങളിൽ ക്ലാസ്സ്  ലഭിച്ചതുമില്ല. 
18/01/2022 - പ്രതീക്ഷയോടെ കാത്തിരുന്ന ആദ്യത്തെ ഓൺലൈൻ ക്ലാസ്സ് ദിനം. എന്നാൽ എല്ലാം തകിടം മറിഞ്ഞു. നെറ്റ് വർക്ക് പ്രശ്നത്താൽ ഞാൻ പറയുന്നതൊന്നും കുട്ടികൾക്ക് കേൾക്കാൻ പറ്റിയില്ല. അവർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ ആ സമയം മറ്റൊരു ക്ലാസ് ക്രമീകരിച്ചു. പൂർണ്ണ പിന്തുണയോടെ എല്ലായ്പ്പോഴും കൂടെയുള്ള സുഹൃത്ത് നിഖിൽ ആ സമയത്തെ ക്ലാസെടുത്തു. തുടർന്ന്, പ്രസ്തുത ക്ലാസ് നിരീക്ഷിക്കാൻ സാധിച്ചു. 
പിന്നീടുള്ള ദിവസങ്ങളിൽ അതായത്, 19, 20, 21, 22, 24 തീയതികളിൽ ഓൺലൈൻ ക്ലാസ് ലഭിക്കാത്തതുകൊണ്ട് തന്നെ അലസമായി പോയ ദിനങ്ങൾ ആയിരുന്നു അതെല്ലാം എന്ന് പറയേണ്ടിവരും. എന്നാലും പൂർണമായി അങ്ങനെ പറയാനും കഴിയില്ല. പാഠാസൂത്രണരേഖ തയ്യാറാക്കുന്നതിനും ഓൺലൈൻ ക്ലാസ്സ് നടത്തുന്നതിനുമുള്ള തയ്യാറെടുപ്പുകൾ ഈ ദിവസങ്ങളിൽ നിർവഹിച്ചു. മാത്രമല്ല, ഓൺലൈൻ ക്ലാസ്സ് എടുക്കുന്നതിൽ നേരിട്ട പ്രശ്നങ്ങൾ പരിഹരിക്കാനും മറ്റു കുഴപ്പങ്ങൾ ഒന്നും ഇല്ലെന്ന് ഉറപ്പുവരുത്താനും ഈ ദിവസങ്ങളിലൂടെ കഴിഞ്ഞിട്ടുണ്ട്. 🤗
ഒരു വഴി അടയുമ്പോൾ ഒരായിരം വഴികൾ സർവ്വേശ്വരൻ തുറന്നു തരും എന്ന പ്രതീക്ഷ എന്നെ കൈവിടില്ല...😊👍

Comments

Popular posts from this blog

ഒരു കുഞ്ഞു നോവീ വഴികളിൽ വന്നോ, ഒരു മൗനം ഇവിടെ പിറന്നോ? 🌷🌷🌷

ദിവ്യകാരുണ്യമായ് ഉള്ളിൽ വാ എന്നീശോയേ.... 🌷🌷🌷

AICUF സെക്രട്ടറി😃ആത്മീയശക്തിക്കായി,ഒന്നിച്ച് ഒരു മനസ്സോടെ... 💜💜💜