"സഫലമീയാത്ര"...🤗💖
"സഫലമീയാത്ര"...🤗💖
27/01/2022 - വ്യാഴം
രാവിലെ 7 മണി മുതൽ 8 മണിവരെ ഓൺലൈൻക്ലാസ് ലഭിച്ചു. വളരെ ആത്മവിശ്വാസത്തോടെ പഠിപ്പിക്കാൻ പറ്റിയ പാഠഭാഗം ആയിരുന്നു ഇന്ന്. സഫലമീയാത്ര. പൊതുവിൽ കവിത ആസ്വദിക്കാനും ചൊല്ലാനും താല്പര്യം കാണിക്കാത്ത എനിക്ക് ഹൃദയത്തോട് ചേർക്കാൻ സാധിച്ച ചുരുക്കം ചില കവിതകളിൽ ഒന്നായിരുന്നു അത്.
6:40 ന് ലിങ്ക് ഷെയർ ചെയ്തു. വളരെ നേരത്തെ തന്നെ കുട്ടികൾ ജോയിൻ ചെയ്യാൻ ആരംഭിച്ചു. പ്രാർത്ഥനാ ഗാനത്തോടെ ക്ലാസ് ആരംഭിച്ചു. അപ്രതീക്ഷിതമായി സ്കൂളിലെ ഓപ്ഷണൽ ടീച്ചറായ ഉഷ ടീച്ചർ ക്ലാസ്സിൽ ജോയിൻ ചെയ്യുകയും വിലപ്പെട്ട നിർദേശങ്ങൾ പിന്നീട് അറിയിക്കുകയും ചെയ്തു. ടീച്ചറിന്റെ നല്ല വാക്കുകൾ ആത്മവിശ്വാസം വർധിപ്പിക്കുകയാണുണ്ടായത്.
Comments
Post a Comment