സ്ത്രീധന വ്യവസ്ഥയ്ക്കെതിരെ... ചെറിയൊരു ബോധവൽക്കരണം...👧👍
സ്ത്രീധന വ്യവസ്ഥയ്ക്കെതിരെ... ചെറിയൊരു ബോധവൽക്കരണം...👧👍💕
05/02/2022 - ശനിയാഴ്ച
ഓൺലൈൻ ക്ലാസ്സ് ഇല്ലാത്ത ദിവസം... പകരം ഒരു ബോധവൽക്കരണ പരിപാടി നടത്തി. വൈകുന്നേരം 6 മണി മുതൽ 7 മണിവരെയായിരുന്നു ക്ലാസ്സ്. കോളേജിൽ നിന്ന് ലഭിച്ച നിർദ്ദേശങ്ങൾക്കനുസരിച്ച് എല്ലാവിധ ക്രമീകരണങ്ങളും മുൻകൂട്ടി നിർവഹിച്ചു. മാത്തമാറ്റിക്സ് ഓപ്ഷണലിലെ ശ്രുതിയും അർച്ചന ചേച്ചിയും ഞാനും ആയിരുന്നു ക്ലാസ് നയിച്ചത്. "സ്ത്രീധന വ്യവസ്ഥയ്ക്കെതിരെ" (FIGHT AGAINST DOWRY) എന്നതായിരുന്നു വിഷയം.
ആമുഖ ഭാഗം ശ്രുതിയും നിയമങ്ങളെ സംബന്ധിച്ചും ഉപസംഹാരവും അർച്ചന ചേച്ചിയും ഇതിനിടയിലുള്ള ഭാഗം ഞാനും വിശദമാക്കി. നമ്മുടെ പ്രിയപ്പെട്ട അധ്യാപകരായ ജോജു സാർ, ദീപ്തി ടീച്ചർ, ആൻസി ടീച്ചർ, മായ ടീച്ചർ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. Ppt, വീഡിയോ എന്നിവയുടെ സഹായത്തോടെ വ്യക്തമായ ആശയങ്ങൾ കുട്ടികളിലേക്ക് പകർന്നു നൽകാൻ സാധിച്ചു. വീഡിയോ ഷെയർ ചെയ്യുന്നതിനും മറ്റ് ആവശ്യങ്ങൾക്കും നിഖിൽ നമ്മുടെെ കൂടെ ഉണ്ടായിരുന്നു.
ജോജു സാർ ക്ലാസ്സിൽ ഉണ്ടായിരുന്നതും അദ്ദേഹത്തിന്റെ പ്രതികരണങ്ങളും പ്രത്യേക ഊർജ്ജം പ്രദാനം ചെയ്യുന്നതായിരുന്നു.
ഏറ്റവുമൊടുവിൽ ഗൂഗിൾ ഫോം നൽകി ഫീഡ്ബാക്ക് ശേഖരിക്കുകയും ചെയ്തു. കൃത്യം ഏഴുമണിക്ക് തന്നെ അവസാനിപ്പിച്ച ക്ലാസ്സ് കുട്ടികൾക്ക് ഉപകാരപ്രദമായിരുന്നു എന്ന വിധത്തിലുള്ള അഭിപ്രായങ്ങളാണ് ലഭിച്ചത്.
ബോധവൽക്കരണപരിപാടിയിലൂടെ..
Super, Well Done
ReplyDelete