രണ്ടാമത്തെ പടവിലേക്ക്...📖📚📱🎬

രണ്ടാമത്തെ പടവിലേക്ക്... 📖📚📱🎬

16/06/2021 -  ബുധൻ 
രണ്ടാമത്തെ സെമസ്റ്റർ ക്ലാസുകൾ ഇന്ന് ആരംഭിച്ചു. ഒന്നാമത്തെ പടവ് താണ്ടുന്നതിനുമുമ്പുതന്നെ ഒരു ചുവടുമാറ്റം. പരീക്ഷ കഴിഞ്ഞിട്ടില്ലെങ്കിലും അടുത്ത ഘട്ടത്തിലേക്ക് നമ്മൾ നീങ്ങുന്നു. പഠിക്കേണ്ട കാര്യങ്ങളുടെ പുതുമ ഇന്നും നഷ്ടപ്പെട്ടില്ല. അപ്പോഴേക്കും ഓരോ കാര്യങ്ങൾ വരിവരിയായി എത്തുന്നു. മലയാളം ക്ലാസ്സോടെ ആരംഭിച്ച ഇന്നത്തെ ദിവസം ജോജു സാറിന്റെയും ആൻസി ടീച്ചറിന്റെയും ഭാഗത്തു നിന്ന് ലഭിച്ച വിലപ്പെട്ട വിവരങ്ങൾ ഉൾക്കൊള്ളുന്നതായിരുന്നു. ആദ്യത്തെ സെമസ്റ്ററിൽ തന്നെ ജോജു സാറിന്റെ നിർദ്ദേശപ്രകാരം ആരംഭിച്ച, വളരെക്കാലത്തെ ആഗ്രഹമായിരുന്ന യൂട്യൂബ് ചാനലിൽ പുതിയൊരു വീഡിയോ കൂടി അപ്‌ലോഡ് ചെയ്യാൻ ദൈവം അനുഗ്രഹിച്ചു. മാറ്റങ്ങളുടെ ഒരു നീണ്ടനിര മുന്നിൽ തെളിയുമ്പോൾ അതിനനുസരിച്ച് മുന്നോട്ടു പോകാൻ അനുഗ്രഹിക്കണേ എന്ന പ്രാർത്ഥനയോടെ ഇന്നത്തെ ദിവസവും കടന്നുപോയി... 
ഒരു ചെറിയ ചിന്ത:
......................................................................

Comments

Popular posts from this blog

സ്കൂളിലേക്ക് ഒരു മടക്കയാത്ര.... 🤗😎😃

ഒരു ആശയഭൂപടത്തിന്റെ പണിപ്പുരയിൽ...😎

മഴയിൽ കുതിർന്ന ഓൺലൈൻക്ലാസ്...⛈️⛈️⛈️