ഒരാഴ്ച കഴിഞ്ഞിരിക്കുണു...🤭😎
ഒരാഴ്ച കഴിഞ്ഞിരിക്കുണു...🤭😎
20/07/2022 - ബുധൻ
ഇന്റേൺഷിപ്പ് ആരംഭിച്ചിട്ട് ഒരാഴ്ച ആയി. കഴിഞ്ഞ ബുധൻ ആണ് നമ്മൾ എത്തിച്ചേർന്നത്. ഇന്നും പതിവുപോലെ നേരത്തെ സ്കൂളിൽ എത്തി. മൂന്നാമത്തെ പീരീഡ് 9B ൽ പഠിപ്പിച്ചു. വളരെ ഉന്മേഷത്തോടെ ചിലവിട്ട നിമിഷങ്ങൾ..ഉച്ചക്ക് ശേഷം മുഴുവൻ ക്ലാസ്സ് തന്നെയായിരുന്നു. 5, 6 പീരീഡ്കൾ 8L ൽ. കുറച്ചു പാട്ടും കൂടുതൽ പഠനവുമായി അവരോടൊപ്പം ആയിരുന്ന നിമിഷങ്ങൾ സന്തോഷം നൽകിയെങ്കിലും ശബ്ദത്തിന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി🤭
അവസാനത്തെ പീരീഡ് 9A യിൽ പഠിപ്പിച്ചു. വീട്ടിൽ പോകാറായത് കൊണ്ടായിരിക്കാം എല്ലാവരും ഒരു മന്ദതയിൽ ആയിരുന്നു. കുറച്ചു പേർ നന്നായി ശ്രദ്ധിച്ചിരിക്കുകയും ചെയ്തു.
ജോലി കൂടുതൽ ആയാലും ആത്മവിശ്വാസവും അതുപോലെ ഉയരുന്നുണ്ട്...😄
Comments
Post a Comment