പ്രതീക്ഷിക്കാതെ വന്ന അതിഥി😄🤗💖
ദാ വന്നു... സ്കൂൾ ഇൻഡക്ഷൻ പ്രോഗ്രാം🤔🤫🤭
പ്രാർത്ഥനയോടുകൂടി ആരംഭിച്ച ഒരു നല്ല ദിവസം. ഇന്നലെ നടത്തിയ ഡെമോൺസ്ട്രേഷൻ ക്ലാസ്സുകളുടെ തുടർച്ചയായിരുന്നു ഇന്ന്. വളരെ ഗംഭീരമായി ചേച്ചിമാർ ക്ലാസെടുത്തു. സ്കൂൾ കുട്ടികളെപോലെ ശ്രദ്ധിച്ചും ഉത്തരം പറഞ്ഞും ഉച്ചവരെ സമയം പോയത് അറിഞ്ഞതേയില്ല. സ്കൂളിൽ നമുക്ക് ലഭിച്ചിട്ടുള്ളതിനേക്കാൾ മികവുറ്റതായി ക്ലാസ്സുകൾ കണ്ടപ്പോൾ എത്രത്തോളം മാറ്റമാണ് സ്കൂളുകളിലെ പഠനരീതികൾക്ക് സംഭവിച്ചത് എന്ന് ചിന്തിച്ചു. നമ്മളും ഇങ്ങനെ പോകുന്നത് ഓർത്ത് ഇരുന്നപ്പോഴാണ് ഉച്ചയ്ക്ക് ശേഷം ചില സംഭവവികാസങ്ങൾ ഉണ്ടായത്. നമ്മുടെ കോളേജിന്റെ ലൈബ്രറിയെകുറിച്ചും അതിന്റെ ഉപയോഗ സാധ്യതകളെക്കുറിച്ചും ലൈബ്രേറിയൻ ആയ രഞ്ജിനി ചേച്ചി വളരെ വ്യക്തമായി മനസ്സിലാക്കി തന്ന സെഷൻ അവസാനിച്ചതിന് ശേഷമാണ് അത് സംഭവിച്ചത്🙄🤔🧐😳
നമ്മുടെ സ്കൂൾ ഇൻഡക്ഷൻ പ്രോഗ്രാം ഈ വരുന്ന 9,10 തീയതികളിൽ നടക്കുകയാണ്. എനിക്കും ശില്പയ്ക്കും കിട്ടിയത് സർവോദയ വിദ്യാലയമാണ്. നമ്മുടെ കോളേജിന്റെ തൊട്ട് എതിർവശം.🤫🤭😎
മൂന്നു മണിക്ക് വിശുദ്ധ കുർബാന ഉണ്ടായിരുന്നെങ്കിലും എനിക്ക് പങ്കെടുക്കാൻ സാധിച്ചില്ല.😭😭😭😭
അടുത്തമാസം എന്തായാലും വിശുദ്ധ കുർബാനയ്ക്ക് മുൻനിരയിൽ തന്നെ ഞാൻ കാണും.😉
ഇനി ഇൻഡക്ഷൻ പ്രോഗ്രാമിനെ കുറിച്ചുള്ള ചിന്തകളാണ് മനസ്സുനിറയെ. തിങ്കളാഴ്ച കോളേജിൽ എത്തുമ്പോൾ നമ്മുടെ സാർ എല്ലാ കാര്യങ്ങളും വ്യക്തമായി പറഞ്ഞു തരുമല്ലോ, അപ്പോൾ എല്ലാ ആശങ്കകളും മാറിക്കോളും.
അങ്ങനെയാണെങ്കിൽ ഇന്ന് ഒരു ഓർമ്മപ്പെടുത്തൽ കൂടി നടത്താം:
"പഠിക്കുന്ന കാലത്ത് ഒരുപാട് കാര്യങ്ങൾ പഠിച്ചതിനുശേഷമാണ് നമ്മൾ ഒരു പരീക്ഷ എഴുതുന്നത്. എന്നാൽ, ജീവിതത്തിൽ ഒരുപാട് പരീക്ഷകൾക്ക് ശേഷമാണ് നമ്മൾ ഒരു പാഠം പഠിക്കുന്നത്..."🤗🌷🌷🌷🤗
ഈ പനിനീർപൂവിന്റെ നൈർമല്യം നമുക്കേവർക്കും ലഭിക്കട്ടെ!..... ജീവിത പാഠങ്ങൾ ഉൾക്കൊള്ളാൻ ഓരോ പടവുകളും മുന്നേറാൻ സർവ്വശക്തൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ!...
ശുഭപ്രതീക്ഷയോടെ ഇന്നത്തേക്ക് നിർത്തുന്നു....🙏😊😃😄🙏
🥰
ReplyDelete