വാരാന്ത്യവും ഒരുകൂട്ടം പണികളും😐
വാരാന്ത്യവും ഒരുകൂട്ടം പണികളും😐
15/07/2022 - വെള്ളി
പതിവുപോലെ കൃത്യസമയത്ത് തന്നെ സ്കൂളിൽ എത്തിച്ചേർന്നു. ആദ്യത്തെ പിരീഡ് ഫ്രീ ആയിരുന്നെങ്കിലും ആ സമയത്ത് തികച്ചും രസകരമായ വിജ്ഞാനപ്രദമായ ഒരു ജോലി ലഭിക്കുകയുണ്ടായി. ചരിത്ര ക്വിസ് നടത്തുക. വിവിധ ക്ലാസുകളിലേക്ക് ഞങ്ങളുടെ കൂട്ടത്തിലെ ഓരോ ട്രെയിനികളെയും അയച്ചു. എനിക്ക് കിട്ടിയത് 9F ആയിരുന്നു. ഞാനും രേഖ ചേച്ചിയും ക്ലാസിലേക്ക് ക്വിസ് നടത്തുന്നതിനായി എത്തിച്ചേർന്നു. ഗംഗ ചേച്ചിയും ആതിരയും അവരുടെ ക്ലാസിലെ പരിപാടി അവസാനിച്ചതിനാൽ നമ്മോടൊപ്പം ചേർന്നു. 9:40 ആയപ്പോഴേക്കും മത്സരം ആരംഭിച്ചു. വളരെ രസകരമായി ഊർജ്ജസ്വലമായി പരിപാടി നടത്തുകയും 5/10 മാർക്ക് ലഭിച്ച ഇഷിത ഒന്നാം സ്ഥാനം നേടുകയും ചെയ്തു. ഓഫീസിൽ റിപ്പോർട്ട് ചെയ്ത ശേഷം മറ്റ് വർക്കുകൾ ചെയ്യാാനാരംഭിച്ചു. നാലാമത്തെ പിരീഡ് 9B ക്ക് ക്ലാസ് ഉണ്ടായിരുന്നു. വെള്ളച്ചാട്ടത്തിന്റെ ഇടിമുഴക്കം എന്ന പാഠഭാഗം ആണ് പഠിപ്പിച്ചത്. ആറാമത്തെ പിരീഡ് അവർക്ക് ഫ്രീ ആയതിനാൽ അന്നേരം പോയി പാഠഭാാഗം പൂർത്തിയാക്കി. വിക്ടോറിയ വെള്ളച്ചാട്ടത്തിന്റെ അതിമനോഹരമായ ഒരു വീഡിയോ കുട്ടികൾക്ക് കാണിച്ചു കൊടുക്കാൻ സാധിച്ചു. അവരുടെ സന്തോഷം പറഞ്ഞ് അറിയിക്കാവുന്നത് ആയിരുന്നില്ല.
അവസാനത്തെ പിരീഡ് ഒരല്പം ഭീകരമായിരുന്നു എന്നുതന്നെ പറയാം. സബ്സ്റ്റിട്യൂഷൻ ഡ്യൂട്ടി ആയിരുന്നു അന്നേരം. 10E ക്ക്🤯 ഇങ്ങനെയും കുട്ടികൾ ഉണ്ടല്ലോ എന്ന് ചിന്തിച്ചു പോയ അവസരമായിരുന്നു അത്. നമ്മുടെ സ്കൂൾ കാലമൊന്നുമല്ല ഇപ്പോഴുള്ളത്. മാറ്റങ്ങൾ വന്നു എന്ന് അറിയാം. പക്ഷേ, കുട്ടികളുടെ പെരുമാറ്റം ഇത്രത്തോളം മാറി എന്ന് കരുതിയില്ല. ഫ്രീ പിരീഡ് ആണെങ്കിലും ക്ലാസിൽ വച്ച് കാണിക്കുന്ന പ്രവൃത്തികൾ കണ്ടാൽ "കയ്യില്ലാത്തവൻ കൈ കെട്ടി വച്ച് അടിക്കും എന്നു കേട്ടിട്ടില്ലേ?..." അതായിരുന്നു അവസ്ഥ. പിന്നെ ഒരു കാര്യം... ഇതും ഒരു പാഠമാണ്.. അനുഭവമാണ്... അധ്യാപന മേഖലയിൽ സ്വതന്ത്രമായി കാലൂന്നുമ്പോൾ ഇതെല്ലാം മനസ്സിൽ വേണമല്ലോ...😇
ചെയ്തു തീർക്കേണ്ട ജോലികൾക്കൊത്ത് ഓടി നീങ്ങാൻ പറ്റുന്നില്ല എന്നതാണ് ഇപ്പോഴത്തെ പ്രയാസം. സമയം കിട്ടാത്തത് മാത്രമല്ല ആരോഗ്യം തൃപ്തികരമല്ല... പെട്ടെന്നുള്ള മാറ്റങ്ങൾ കൊണ്ടാവാം.🙃 എന്തുതന്നെയായാലും വണ്ടി ഓടി നീങ്ങിയേ പറ്റൂ...🚆😉
വെറുതെ ഒരു രസം...😎🤭😂
Comments
Post a Comment