സജീവബോധനം, 👩🏫സധൈര്യചിന്തനം🤗
സജീവബോധനം, 👩🏫സധൈര്യചിന്തനം🤗
19/07/2022 - ചൊവ്വ
ഇന്റേൺഷിപ്പിന്റെ അഞ്ചാം ദിവസം...
കൃത്യസമയത്തു തന്നെ സ്കൂളിൽ എത്തിച്ചേർന്നു. ആദ്യ മണിക്കൂറുകളിൽ വേണ്ട മുന്നൊരുക്കങ്ങൾ നടത്തി. മൂന്നാമത്തെ പീരീഡ് 9A ൽ അമ്മ എന്ന പാഠഭാഗമാണ് പഠിപ്പിച്ചത്. നാലും അഞ്ചും പീരീഡ്കൾ 9B യിൽ. അതേ പാഠത്തിലൂടെ കടന്നുപോയി. അമ്മ എന്ന് കേട്ടപ്പോൾ ആവശ്യത്തിൽ അധികം വാചാലയായിപ്പോയി. എന്നാൽ മറ്റൊരു വീക്ഷണം ശ്രദ്ധിക്കാതെ പോയി - അമ്മ ഇല്ലാത്ത കുരുന്നുകൾ മുന്നിൽ ഉണ്ടാകുമെന്ന്. അതുണ്ടായി.. നഷ്ടപ്പെട്ട അമ്മയെ ഓർത്ത് ഒരു കുഞ്ഞ് നിർത്താതെ കരഞ്ഞപ്പോൾ മനസ്സിൽ വല്ലാത്ത വേദന ഉണ്ടായി.😔അവളെ ആശ്വസിപ്പിച്ച ശേഷം തുടർന്ന് പഠിപ്പിച്ചു. ആശയങ്ങൾ കൈകാര്യം ചെയ്യേണ്ടതിൽ പുലർത്തേണ്ട സമീപനത്തെ സംബന്ധിച്ച് ഒരു പുതിയ പാഠം പഠിച്ചു.
അവസാനത്തെ പീരീഡ് 8L നായിരുന്നു ക്ലാസ്സ്.പൂക്കളും ആണ്ടറുതികളും എന്ന പാഠം പൂർത്തിയാക്കി. പ്രിയ വിഷയമായ വ്യാകരണം പഠിപ്പിക്കാൻ സാധിച്ചു എന്നുള്ളത് ഏറ്റവും വലിയ സന്തോഷം...🤗 പുതിയ ഉത്തരവാദിത്തങ്ങൾ...അനുഭവങ്ങൾ...ചിന്താഗതികൾ...
4 മണിയോടെ സ്കൂളിൽ നിന്നിറങ്ങി..അടുത്ത ദിവസത്തെ കാര്യങ്ങൾക്കായുള്ള ഒരുക്കങ്ങളായി മുന്നിൽ....
Comments
Post a Comment