പരിണാമം പിള്ളേർക്ക്, പഴിയെല്ലാം ഞങ്ങൾക്ക്...🤦♀️🙆♀️🤷♀️
പരിണാമം പിള്ളേർക്ക്, പഴിയെല്ലാം ഞങ്ങൾക്ക്...🤦♀️🙆♀️🤷♀️
21/07/2022 - വ്യാഴം
എപ്പോഴത്തേയും പോലെ സ്കൂളിൽ എത്തിച്ചേർന്നു. ഇന്നും കിട്ടി പുതിയ കുറേ പാഠങ്ങൾ, അനുഭവങ്ങൾ...രണ്ടാമത്തെ പീരീഡ് 8L നായിരുന്നു ക്ലാസ്സ്. കാർമുകിലിന് ഗദ്യത്തിൽ ഒരു അർച്ചനാ ഗീതം എന്ന ലേഖനം പഠിപ്പിച്ചു പൂർത്തിയാക്കി. 9A യിലും 9B യിലും അമ്മ എന്ന കഥ തന്നെയാണ് പഠിപ്പിച്ചത്. ഒരു ക്ലാസ്സ് കൂടി കിട്ടിയാൽ ആ പാഠം തീരും. വളരെ ഉന്മേഷത്തോടെ പഠിപ്പിക്കാൻ സാധിച്ചു.
ഇന്നും ചില പുതിയ അനുഭവങ്ങൾ ഉണ്ടായി. തർക്കങ്ങളും വഴക്കുകളും കൈക്കരുത്തിൽ അവസാനിക്കുന്ന കാഴ്ച കുട്ടികളിൽ നിന്നും ഉണ്ടാകുമ്പോൾ നിയന്ത്രണങ്ങൾ അദ്ധ്യാപകരുടേതാകുന്നു. UP, HS വ്യത്യാസം ഇല്ലാതെ ഇനി എല്ലാരേം ശരിയാക്കും 👩🏫
ഇനിയും കേൾക്കാനുള്ള കാര്യങ്ങൾക്കും കിട്ടാനുള്ള പണികൾക്കും മുന്നിൽ ശിരസ്സു നമിക്കുന്നു...🙈🙉🙊
Comments
Post a Comment