കോട്ടൺഹില്ലിന്റെ വിശാല ഭൂമികയിൽ ഞാനും...🤗
കോട്ടൺഹില്ലിന്റെ വിശാല ഭൂമികയിൽ ഞാനും...🤗
13/07/2022 - ബുധൻ
ഒന്നാം ദിവസം
അധ്യാപന പരിശീലനത്തിന്റെ ഭാഗമായി രണ്ടാം ഘട്ടം എത്തിയപ്പോൾ കോട്ടൺഹില്ലിന്റെ അതിവിശാലമായ ഭൂമികയിൽ ഞാനും ഒരു അംഗമായി. ആദ്യദിവസം അതിമനോഹരമായിരുന്നു. കൂടുതൽ ക്ലാസ്സുകൾ ലഭിക്കുന്നുണ്ട്. 9 മണിക്ക് തന്നെ സ്കൂളിൽ എത്തിച്ചേർന്നു. ഞങ്ങൾ 8 പേരും ഓഫീസിൽ ഹാജരായി സൈൻ ചെയ്തശേഷം ഞങ്ങൾക്കായി അനുവദിച്ച് നൽകിയ മുറിയിൽ പ്രവേശിച്ചു. അവരവരുടെ ഊഴം എത്തുമ്പോൾ ക്ലാസ്സുകളിൽ പോവുകയും കൃത്യമായി ക്ലാസ് എടുക്കുകയും ചെയ്തു.
ഇന്നേ ദിവസം എനിക്ക് ലഭിച്ചത് 3 ക്ലാസുകൾ ആയിരുന്നു. മൂന്നാമത്തെ പിരീഡ് 9ബി യിൽ വെള്ളച്ചാട്ടത്തിന്റെ ഇടിമുഴക്കം എന്ന പാഠം ആരംഭിച്ചു. അഞ്ചാമത്തെ പിരീഡ് 8L നായിരുന്നു. അവിടെ "വായ്ക്കുന്നു ഭൂമിക്ക് വർണ്ണങ്ങൾ" എന്ന് യൂണിറ്റ് ആരംഭിച്ചു. അവസാനത്തെ പീരീഡും പഠിപ്പിക്കാൻ സാധിച്ചു.9A ൽ ആയിരുന്നു അത്. മലയാളം മീഡിയം കുട്ടികൾ. വെള്ളച്ചാട്ടത്തിന്റെ ഇടിമുഴക്കം തന്നെയായിരുന്നു അവർക്കും എടുത്തത്. എല്ലാ കുട്ടികളും മിടുക്കർ തന്നെ. മറുപടി പറയുന്നതിലും ചോദ്യം ചോദിക്കുന്നതിലും സർവോപരി ടീച്ചർ എന്ന് സ്നേഹത്തോടെ വിളിക്കുന്നതിലും എന്തോ ഒരു സന്തോഷവും ആത്മവിശ്വാസവും ഊർജ്ജവും ലഭിക്കുന്നുണ്ടായിരുന്നു.😊 ഈ യാത്ര കൂടുതൽ മികവുറ്റതാക്കാൻ ഇനിയും പരിശ്രമിക്കേണ്ടിയിരിക്കുന്നു...3:45 ന് സ്കൂളിൽനിന്ന് വീട്ടിലേക്ക് മടങ്ങി. ഇനി ഒരു പുതിയ അധ്യായം തുറക്കുന്നതിനുള്ള പരിശ്രമങ്ങൾ...🤩🙂
Comments
Post a Comment