പരീക്ഷയും പരീക്ഷണങ്ങളും...🤷‍♀️🙆‍♀️🤦‍♀️

പരീക്ഷയും പരീക്ഷണങ്ങളും...
🤷‍♀️🙆‍♀️🤦‍♀️

25/07/2022  -  ഒൻപതാം ദിവസം

ഒട്ടും വിശ്രമമില്ലാത്ത ഒരു ദിവസമായിരുന്നു ഇന്ന്. രാവിലെ നേരെ കോളേജിലേക്ക്... റെക്കോർഡും ചാർട്ടുകളും സൈൻ വാങ്ങിയശേഷം വെപ്രാളപ്പെട്ട് സ്കൂളിൽ എത്തിച്ചേർന്നു. പോലീസും മാധ്യമങ്ങളും കൊണ്ട് മുഖരിതമായ അന്തരീക്ഷത്തിൽ പതിയെ പതിയെ മുറിയിലേക്ക്..🙆‍♀️ രണ്ടാമത്തെ പിരീഡ് ഒൻപത് എ യിൽ പരീക്ഷ ഡ്യൂട്ടി ആയിരുന്നു. ചോദ്യങ്ങൾ ബോർഡിൽ എഴുതി നൽകി. വേറിട്ട ഒരു അനുഭവം തന്നെ. യൂണിറ്റ് പരീക്ഷയുടെ കോലാഹലങ്ങൾ.. 
തുടർന്ന് മൂന്നാമത്തെ പിരീഡ് ഒൻപത് ബി ക്ക് ക്ലാസ്സ് ലഭിച്ചു. അമ്മ എന്ന പാഠഭാഗം പൂർത്തിയാക്കി. നഗരത്തിൽ ഒരു യക്ഷൻ എന്ന പാഠം പരിചയപ്പെടുത്തുകയും ചെയ്തു. ഉച്ചയ്ക്ക് ശേഷം ആദ്യത്തെ പിരീഡ് സബ്സ്റ്റിട്യൂഷനായ് കിട്ടിയത് 9J ആയിരുന്നു. പരീക്ഷക്ക് തൊട്ടു മുൻപുള്ള തയ്യാറെടുപ്പുകൾ കുട്ടികൾ നടത്തി. തുടർന്ന് ചോദ്യം ലഭിച്ചപ്പോൾ അവർക്കും അത് ബോർഡിൽ എഴുതിയിട്ട് കൊടുത്തു. അവസാനത്തെ പിരീഡ് 8L നായിരുന്നു ക്ലാസ്സ്. അന്യജീവനുതകി സ്വജീവിതം എന്ന ഏകകം തുടങ്ങിവെച്ചു. അടുത്ത ദിവസത്തേക്ക് നടത്താനുള്ള പരിപാടികളുടെ ഒരുക്കങ്ങൾ അവിടെ നടക്കുന്നുണ്ട്. ക്ലാസ്സ് ലഭിക്കുമോ ആവോ? 🤷‍♀️

Comments

Popular posts from this blog

ഒരു കുഞ്ഞു നോവീ വഴികളിൽ വന്നോ, ഒരു മൗനം ഇവിടെ പിറന്നോ? 🌷🌷🌷

ഒരു ആശയഭൂപടത്തിന്റെ പണിപ്പുരയിൽ...😎

അദ്ധ്യാപനത്തിന്റെ രണ്ടാം വാരത്തിലേക്ക്...👩‍🏫