കമ്മീഷൻ ആണ് കുട്ടികളേ...👩‍🏫

കമ്മീഷൻ ആണ് കുട്ടികളേ...👩‍🏫

27/09/2022 -  ചൊവ്വ 
BEd പഠനത്തിന്റെ അവസാന ഘട്ടങ്ങളിലേക്ക് പ്രവേശിച്ചിരിക്കുന്നു.. രാവിലെ വളരെ നേരത്തെ തന്നെ വീട്ടിൽനിന്നിറങ്ങി. എല്ലാ വർക്കുകളും കൂട്ടിയിണക്കി ഒരു വലിയ കിറ്റും തൂക്കി കോളേജിന്റെ പടിക്കൽ വന്നിറങ്ങിയപ്പോൾ രണ്ടുവർഷം ഇത്ര പെട്ടെന്ന് പോയല്ലോ എന്നാണ് ചിന്തിച്ചത്. സെന്റ് ഗൊരേത്തി ഹയർസെക്കൻഡറി സ്കൂളിൽ ഒമ്പതാം ക്ലാസിൽ കുട്ടികൾക്ക് സമാസം പഠിപ്പിച്ചു കൊടുക്കാൻ സാധിച്ചു. കമ്മീഷന്റെ ഭാഗമായി അരമണിക്കൂർ മാത്രമുള്ള ഒരു ക്ലാസ്സ്‌ ആയിരുന്നു അതെങ്കിലും കുട്ടികൾക്ക് കൂടുതൽ കാര്യങ്ങൾ പഠിപ്പിച്ചു കൊടുക്കാൻ താല്പര്യം തോന്നി. അത്രയ്ക്ക് ആകാംക്ഷയോടെ ആയിരുന്നു ഓരോ കുട്ടിയും ക്ലാസിൽ ഇരുന്നത്. എന്തായാലും ക്ലാസ്സൊക്കെ  അവസാനിപ്പിച്ച് വീണ്ടും കോളേജിലേക്ക് മടങ്ങി. കുറച്ച് വർക്കുകൾ പൂർത്തിയാക്കി വീട്ടിലേക്ക് മടങ്ങി. നാളെയാണ് വൈവ. എന്താകും? മോശമല്ലാത്ത പ്രകടനം കാഴ്ചവയ്ക്കാൻ ആകുമോ? തുടങ്ങി ഒരായിരം ചോദ്യങ്ങൾ മനസ്സിൽ നിറച്ചു കൊണ്ട് അടുത്ത ദിവസത്തിലേക്ക് യാത്ര ഇന്നേ തുടങ്ങി...

Comments

Popular posts from this blog

ഓൺലൈനിലേക്ക് വീണ്ടും ഒരു മടക്കയാത്ര...🌷✨️✨️✨️🌷

ഓർത്തിരിക്കാൻ നുറുങ്ങുവിദ്യകൾ...📝

ശുഭപ്രതീക്ഷകളുമായി ശുഭചിന്തകളോടെ ഒരു ദിനം....🙂