ഒരു വിദ്യാർത്ഥിനി എന്ന നിലയിൽ MTTC ൽ ആഘോഷിക്കുന്ന അവസാന ഓണം ആയിരുന്നു ഇപ്രാവശ്യം...ഒത്തിരി സന്തോഷം നിറഞ്ഞ നിമിഷങ്ങൾ സമ്മാനിച്ച നാൾ...ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത സുന്ദരമായ ഓർമ...
സ്കൂളിലേക്ക് ഒരു മടക്കയാത്ര... 🤗😎😆💕💖 ദിവസം 42 (09/03/2021) വർഷങ്ങൾക്കുശേഷം ഒരു സ്കൂളിന്റെ അന്തരീക്ഷത്തിനുള്ളിലേക്ക് ഇറങ്ങിച്ചെല്ലാൻ സാധിച്ച ആനന്ദം നിറഞ്ഞ ദിവസമായിരുന്നു ഇന്ന്. ആശങ്കകൾക്കൊടുവിൽ ആഹ്ലാദ ത്തിന്റെ തിരയിളക്കം...😄 എട്ടു മണിക്ക് എത്തിച്ചേരണമെന്ന് പറഞ്ഞിരുന്നതുകൊണ്ട് വളരെ നേരത്തെ വീട്ടിൽനിന്നിറങ്ങി. 7:05 നു ഗേറ്റിനു മുന്നിൽ🤭😆😉 എന്നും തെയോഫിലോസിലേക്കല്ലേ കേറുന്നത്, അതുകൊണ്ട് ഇന്ന് തൊട്ട് എതിർവശത്തേക്കായി യാത്ര... കൂട്ടുകാരും എത്തിയശേഷം കൃത്യസമയത്ത് തന്നെ സ്കൂളിലേക്ക് പ്രവേശിച്ചു. അതിമനോഹരമായ വിദ്യാലയം. സ്നേഹനിധികളായ അധ്യാപകർ... പ്രിൻസിപ്പലിനെ കണ്ടതിനുശേഷം കുറച്ചുപേർ ഓൺലൈൻക്ലാസ് കാണാനും മറ്റുള്ളവർ പരീക്ഷാ ഡ്യൂട്ടിക്കും പോയി. പരീക്ഷാഹാളിൽ ഇരുന്ന് ഉത്തരങ്ങൾ എഴുതിക്കൂട്ടിയ അനുഭവങ്ങളിൽനിന്ന് എത്രയോ വ്യത്യസ്തമാണ് മുഴുവൻ സമയം നിന്നുകൊണ്ട് പരീക്ഷ നടത്തുന്നത്. വേറിട്ട അനുഭവം തന്നെയായിരുന്നു അത്. കുട്ടികളുടെ ഓരോ രീതികളും നിരീക്ഷിക്കാൻ സാധിച്ചു. കൊതിയോടെ കാത്തിരുന്ന "ടീച്ചറേ... " എന്ന വിളി ആവശ്യത്തിൽ ഉപരി ഇന്ന് കിട്ടി. അധ്യാപകരും കുട്ടികളും എല്ലാം...
ഒരു ആശയഭൂപടത്തിന്റെ പണിപ്പുരയിൽ...😎 പാഠഭാഗത്തിന്റെ കൃത്യമായ ആശയം ലളിതമായി മനസ്സിലാക്കുന്നതിന് വരകളുടെയും വർണ്ണങ്ങളുടെയും ഔചിത്യ പൂർണ്ണമായ ചുരുക്കം ചില വാക്കുകളുടെയും വരികളുടെയും ചിത്രങ്ങളുടെയും സഹായത്തോടെ തീർക്കുന്ന ആശയഭൂപടനിർമ്മാണം തയ്യാറാക്കാനുള്ള ഒരു ശ്രമം നടത്തി...
മഴയിൽ കുതിർന്ന ഓൺലൈൻക്ലാസ്... ⛈️⛈️⛈️ മെയ് 27 - വ്യാഴാഴ്ച കോരിച്ചൊരിഞ്ഞ മഴയ്ക്കുശേഷം പ്രഭാതകിരണങ്ങൾ വർണ്ണം വാരി വിതറിയ ഒരു നല്ല പ്രഭാതം.⛅️പതിവുപോലെ ഓൺലൈൻ ക്ലാസിനായുള്ള തയ്യാറെടുപ്പുകൾക്കൊടുവിൽ നഥാനിയേൽ സാറിന്റെ വാക്കുകൾക്കായി കാതോർത്തു. ബോധനോദ്ദേശ്യങ്ങളെക്കുറിച്ചും അതിന് അനുബന്ധമായി വരുന്ന അനവധി ഘടകങ്ങളും ആണ് ഇന്ന് ചർച്ച ചെയ്തത് . ഒരു മൗനപ്രാർത്ഥനയോടെയും ശുഭചിന്തയോടും കൂടിയാണ് ജോജു സാറിന്റെ ക്ലാസ്സ് ആരംഭിച്ചത്. ഫിസിക്കൽ സയൻസ് ഓപ്ഷണലിലെ സുഹൃത്തുക്കളുടെതായിരുന്നു ഇന്നത്തെ സെമിനാർ അവതരണം. പരീക്ഷയെ സംബന്ധിച്ച ഓർമ്മപ്പെടുത്തലോടെ ആത്മവിശ്വാസം പകർന്നുകൊണ്ടാണ് സാർ ഇന്നത്തെ ക്ലാസ് അവസാനിപ്പിച്ചത്. പരീക്ഷയെ സംബന്ധിച്ച് അല്പം ആശങ്ക ഇല്ലാതില്ല. പുതുമയേറിയ വിഷയങ്ങളുമായി ഏറെക്കുറെ ഇടപഴകി വന്നപ്പോഴാണ് അതാ, വീണ്ടും ഓൺലൈൻ ക്ലാസ്. ഈ അവസ്ഥയ്ക്ക് ഒരു മാറ്റം ഉണ്ടാകണേ എന്ന സ്ഥിരം പ്രാർത്ഥനയോടെ ഈ ദിവസവും കടന്നു പോകുന്നു.... മനസ്സിൽ തെളിഞ്ഞ ഒരു ചിന്ത ഇന്ന് പങ്കുവെക്കാം: "പരിശ്രമം ചെയ്യുകിലെന്തിനേയും വശത്തിലാക്കാൻ കഴിവുള്ളവണ്ണം ദീർഘങ്ങളാംകൈകളെനൽകിയത്രേ മനുഷ്യരെ പാരിലയച്ചതീശൻ..." ...
Comments
Post a Comment