Posts

കമ്മീഷൻ ആണ് കുട്ടികളേ...👩‍🏫

Image
കമ്മീഷൻ ആണ് കുട്ടികളേ...👩‍🏫 27/09/2022 -  ചൊവ്വ  BEd പഠനത്തിന്റെ അവസാന ഘട്ടങ്ങളിലേക്ക് പ്രവേശിച്ചിരിക്കുന്നു.. രാവിലെ വളരെ നേരത്തെ തന്നെ വീട്ടിൽനിന്നിറങ്ങി. എല്ലാ വർക്കുകളും കൂട്ടിയിണക്കി ഒരു വലിയ കിറ്റും തൂക്കി കോളേജിന്റെ പടിക്കൽ വന്നിറങ്ങിയപ്പോൾ രണ്ടുവർഷം ഇത്ര പെട്ടെന്ന് പോയല്ലോ എന്നാണ് ചിന്തിച്ചത്. സെന്റ് ഗൊരേത്തി ഹയർസെക്കൻഡറി സ്കൂളിൽ ഒമ്പതാം ക്ലാസിൽ കുട്ടികൾക്ക് സമാസം പഠിപ്പിച്ചു കൊടുക്കാൻ സാധിച്ചു. കമ്മീഷന്റെ ഭാഗമായി അരമണിക്കൂർ മാത്രമുള്ള ഒരു ക്ലാസ്സ്‌ ആയിരുന്നു അതെങ്കിലും കുട്ടികൾക്ക് കൂടുതൽ കാര്യങ്ങൾ പഠിപ്പിച്ചു കൊടുക്കാൻ താല്പര്യം തോന്നി. അത്രയ്ക്ക് ആകാംക്ഷയോടെ ആയിരുന്നു ഓരോ കുട്ടിയും ക്ലാസിൽ ഇരുന്നത്. എന്തായാലും ക്ലാസ്സൊക്കെ  അവസാനിപ്പിച്ച് വീണ്ടും കോളേജിലേക്ക് മടങ്ങി. കുറച്ച് വർക്കുകൾ പൂർത്തിയാക്കി വീട്ടിലേക്ക് മടങ്ങി. നാളെയാണ് വൈവ. എന്താകും? മോശമല്ലാത്ത പ്രകടനം കാഴ്ചവയ്ക്കാൻ ആകുമോ? തുടങ്ങി ഒരായിരം ചോദ്യങ്ങൾ മനസ്സിൽ നിറച്ചു കൊണ്ട് അടുത്ത ദിവസത്തിലേക്ക് യാത്ര ഇന്നേ തുടങ്ങി...

ഒരു ആശയഭൂപടത്തിന്റെ പണിപ്പുരയിൽ...😎

Image
ഒരു ആശയഭൂപടത്തിന്റെ  പണിപ്പുരയിൽ...😎 പാഠഭാഗത്തിന്റെ കൃത്യമായ ആശയം ലളിതമായി മനസ്സിലാക്കുന്നതിന് വരകളുടെയും വർണ്ണങ്ങളുടെയും ഔചിത്യ പൂർണ്ണമായ ചുരുക്കം ചില വാക്കുകളുടെയും വരികളുടെയും ചിത്രങ്ങളുടെയും സഹായത്തോടെ തീർക്കുന്ന ആശയഭൂപടനിർമ്മാണം തയ്യാറാക്കാനുള്ള ഒരു ശ്രമം നടത്തി... 

🔥തമസ്സിൽ നിന്ന് പ്രകാശത്തിലേക്ക്...🔥

Image
🔥തമസ്സിൽ നിന്ന് പ്രകാശത്തിലേക്ക്...🔥 സെപ്റ്റംബർ 5 - അദ്ധ്യാപകദിനം  ഒരു അദ്ധ്യാപികയായി മനസ്സ് പാകപ്പെട്ട കാലയളവിൽ കടന്നു വന്ന അദ്ധ്യാപകദിനം ആശംസകൾ കൊണ്ട് സമ്പുഷ്ടമായിരുന്നു...  ഇന്നും ടീച്ചർ എന്ന് അഭിസംബോധന ചെയ്യുന്ന കുരുന്നുകൾക്ക് നൽകാൻ പ്രാർത്ഥനയും സ്നേഹവും എന്റെ ഗുരുക്കന്മാർ പകർന്നു തന്ന അറിവും മാത്രം..

🌷🌼🌾പൂ പൊലി പൊലി പൂവേ...🌾🌼🌷

Image
🌷🌾പൂ പൊലി  പൊലി പൂവേ🌾🌷 (ആറാടുകയാണ്😆) ഇക്കൊല്ലത്തെ ഓണം ആർത്തുല്ലസിച്ചു എന്ന് പറയാതിരിക്കാൻ വയ്യ... ഓണാഘോഷം @ ⛪️

ലുലുവോണം🤩😉🌾🌼

Image
ലുലുവോണം🤩😉🌾🌼 03/09/2022 - ശനി  ഓണത്തിന് ഒരു വേറിട്ട അനുഭവം സമ്മാനിച്ച ദിനം...ഏഷ്യയിലെ ഏറ്റവും വലിയ സ്കൂൾ ആയ പട്ടം സെൻറ്. മേരീസും ഏറ്റവും വലിയ ഷോപ്പിംഗ് മാളികയായ ലുലുവും ചേർന്ന് നടത്തിയ അത്തപ്പൂക്കള മത്സരത്തിൽ കുട്ടികളെ പങ്കെടുപ്പിക്കാൻ കിട്ടിയ അവസരം... ആദ്യം വേണ്ടെന്ന് വച്ചെങ്കിലും സജിന്റെ നിർബന്ധത്തിൽ സമ്മതിച്ചതാണ്. ഇല്ലായിരുന്നെങ്കിൽ വലിയ നഷ്ടം ആയേനെ...അതുകൊണ്ട് എല്ലാ ക്രെഡിറ്റും സജിന് 🤗 2 ടീമുകളോടൊപ്പം ആയിരുന്നു  ഞാൻ. ആകെ 8 മിടുക്കന്മാർ 😎 അങ്ങനെ ടീച്ചർ എന്ന വിളി വീണ്ടും മനസ്സിനെ ആർദ്രമാക്കി😊

ഓണാഘോഷം @MTTC🤩🌼💐

Image
ഓണാഘോഷം @ MTTC🤩🌼💐 01/09/2022 - വ്യാഴം  ഒരു വിദ്യാർത്ഥിനി എന്ന നിലയിൽ MTTC ൽ ആഘോഷിക്കുന്ന അവസാന ഓണം ആയിരുന്നു ഇപ്രാവശ്യം...ഒത്തിരി സന്തോഷം നിറഞ്ഞ നിമിഷങ്ങൾ സമ്മാനിച്ച നാൾ...ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത സുന്ദരമായ ഓർമ... 

അപ്രതീക്ഷിതമായി ഒരു സ്നേഹസമ്മാനം...🎁😍💕

Image
അപ്രതീക്ഷിതമായി ഒരു സ്നേഹസമ്മാനം...🎁😍💕 30/08/2022 - തിങ്കൾ  പ്രതീക്ഷിക്കാതെ ചില കാര്യങ്ങൾ ജീവിതത്തിൽ കടന്നുവരും എന്ന് പറയുന്നത് എത്ര സത്യമാണ്. ഇന്റേൺഷിപ് കഴിഞ്ഞെങ്കിലും സ്കൂളിൽ പോകേണ്ടി വന്നു. ഫീഡ്ബാക്കും സീലുമെല്ലാം വാങ്ങി മടങ്ങാനൊരുങ്ങി എത്തിയതാണ്. അപ്പോൾ അതാ ഒരു വിളി : "ടീച്ചറേ..." സ്റ്റാഫ്റൂമിൽ നിന്ന് ഞാൻ ഇറങ്ങുന്നത് വരെ കാത്തു നിന്ന ആ കുഞ്ഞുമോൾ നിറപുഞ്ചിരിയോടെ എന്റെ കയ്യിലേക്ക് ഒരു സമ്മാനപ്പൊതി നൽകി..അവളുടെ കണ്ണിൽ തെളിഞ്ഞു നിന്ന സ്നേഹം മതി എന്നിലെ അദ്ധ്യാപികയുടെ മനസ്സ് നിറയാൻ...😍സമ്മാനത്തിന്റെ വലുപ്പം അല്ല, തരാൻ കഴിയില്ലെന്ന് ഉറച്ചിട്ടും എപ്പോഴെങ്കിലും ടീച്ചർ വന്നാലോ എന്ന് ചിന്തിച്ച് അത് കാത്തുവച്ച് എന്നെ കണ്ട ഉടനെ ഓടി വന്ന് അതേൽപ്പിച്ച അവളുടെ നിഷ്കളങ്കതയാണ്, ആ സ്നേഹമാണ്, പരിഗണനയാണ് എന്റെ മിഴിയിലും മനസ്സിലും ഈറൻ അണിയിച്ചത്...💕 കോളേജിൽ എത്തിച്ചേർന്ന് അനുഭവങ്ങൾ പങ്കുവച്ചെങ്കിലും അതും അപൂർണ്ണമായിപ്പോയി. വാക്കുകൾ കിട്ടിയില്ല...കുഞ്ഞുങ്ങളുടെ ടീച്ചർ വിളിയും സ്നേഹവും മാത്രമായി മനസ്സിൽ മുഴുവൻ😐 ടീച്ചർ എന്ന ആ വിളി കേൾക്കാൻ കൊതിയോടെ കാത്തിര