മഴയും മടിയും കലരും ചൊവ്വ...🙈🙉🙊

മഴയും മടിയും കലരും ചൊവ്വ🙈🙉🙊 28/09/2021 - ചൊവ്വ ഇന്നലെ തുടങ്ങിയ മഴയാണ്...ഇത് വരെ തോർന്നിട്ടില്ല...☔️രാവിലെ എഴുന്നേറ്റതു മുതൽ വല്ലാത്ത അലസത.😬ഒന്നും ചെയ്യാൻ തോന്നുന്നില്ല. പതിവുപോലെ കൃത്യസമയത്ത് ഓൺലൈൻ ക്ലാസ്സിൽ ജോയിൻ ചെയ്തു. എത്രയോ നാളുകൾക്ക് മുന്നേ ഉപേക്ഷിച്ച "ഭൂഗോളത്തിന്റെ സ്പന്ദനം" വീണ്ടും എത്തുന്നു എന്നറിഞ്ഞപ്പോൾ മനസ്സ് നിറഞ്ഞു.😆ആൻസി ടീച്ചർ സ്റ്റാറ്റിസ്റ്റിക്സ് തുടങ്ങി വച്ചതേ ഉള്ളൂ. ഫിസികൽ എഡ്യൂക്കേഷൻ ക്ലാസ്സിൽ ടൂർണമെന്റും കണക്കും വരയ്ക്കലുമായി കഴിഞ്ഞു. ഇന്നത്തെ ദിവസം ധന്യമായി.🙈 ഇവിടെ കറന്റും ഇല്ല, ഫോണിൽ ചാർജും കുറവ്. എന്താകുമോ എന്തോ?🙆♀️🤦♀️ പിടയുന്ന മനസ്സിന്റെ നൊമ്പരങ്ങൾ കണ്ണീരായി പൊഴിയുന്നു...അതിനെ മായ്ച്ചു കളയാൻ മേഘജാലകങ്ങൾ മഴനീർതുള്ളികൾ വർഷിക്കുന്നു...മണ്ണിന്റെ മാറിൽ ഓരോ തുള്ളിയും വീഴുമ്പോൾ മനസ്സ് ശാന്തമാകുന്നു. എന്താല്ലേ...നമ്മുടെ പ്രതീക്ഷകൾക്ക് കൂട്ടായി ഈ പ്രപഞ്ചം മുഴുവൻ ഉണ്ട്...😊💛✨️💫