ദാവീദിൻ സുതന് ഓശാന.... 🌿🌾🌿🌾🌿🌾🌿🌾🌿🌾🌿🌾🌿🌾🌿🌾🌿

ദാവീദിൻ സുതന് ഓശാന.. 🌿🌾🌿🌾🌿🌾🌿🌾🌿🌾🌿🌾🌿🌾🌿🌾🌿🌾🌿 ഇന്ന് ഓശാന ഞായർ. ക്രൈസ്തവ സമൂഹം ഒന്നാകെ കൊണ്ടാടുന്ന കുരുത്തോല പെരുന്നാൾ... ക്രൈസ്തവ വിശ്വാസത്തിന്റെ അടിത്തറയായി നിൽക്കുന്ന ഉയിർപ്പിന്റെ (ഈസ്റ്റർ) മുന്നോടിയായുള്ള പ്രധാനപ്പെട്ട ഒരു തിരുനാൾ ആണ് ഓശാന. ഈസ്റ്ററിന് തൊട്ടുമുൻപുള്ള ഞായറാഴ്ചയാണ് കുരുത്തോല പെരുന്നാൾ കൊണ്ടാടുന്നത്. സൃഷ്ടികൾ എല്ലാം ഒന്നായി സർവ്വേശ്വരനെ സ്തുതിക്കുക യാണ് ഇന്നേ ദിവസം. പ്രപഞ്ചത്തിന്റെ പ്രതീകമായി കുരുത്തോലകൾ ഏന്തി ഉച്ചസ്വരത്തിൽ ക്രിസ്ത്യാനികൾ ഒന്നാകെ ദാവീദിന്റെ പുത്രന് ഓശാന പാടുന്നു. പാപത്തിൽ നിന്ന് മാനവസമൂഹത്തെ വീണ്ടെടുക്കാൻ കുരിശിൽ രക്തം ചിന്തി സ്വയം ബലിയായി തീർന്ന ഈശോയുടെ ജറുസലേമിലേക്കുള്ള രാജകീയ പ്രവേശനത്തിന്റെ അനുസ്മരണം കൂടിയാണ് ഓശാന. ഒലിവിൻ കൊമ്പും ഈന്തിലയും കൈകളിൽ പിടിച്ച് തങ്ങളുടെ വസ്ത്രങ്ങൾ വഴിനീളെ വിരിച്ച്, കഴുതകുട്ടിയുടെ പുറത്ത് എഴുന്നള്ളുന്ന മിശിഹായ്ക്ക് പാത ഒരുക്കിയ വിശ്വാസ സമൂഹം ആയി ഓരോ ക്രിസ്ത്യാനിയും രൂപാന്തരപ്പെടുന്നു. ഈശോയുടെ കഷ്ടാനുഭവമാണ് ഇനി വരുന്ന ആഴ്ച അനുസ്മരിക്കുന്നത്. പെസഹായും ദുഃഖവെള്ളിയും ദുഃഖശനിയും കഴിഞ്ഞ് ഈസ്റ്റർ നാളിൽ രക്ഷകൻ ഉയിർത...