ഭക്തിയും വിശുദ്ധിയും നിറയട്ടെ... കോവിഡ് തകരട്ടെ..... 🤗🌷💞

കോവിഡിനെ തുരത്താം... സംസ്കാരം വീണ്ടെടുക്കാം... കോവിഡ് എന്ന മഹാവ്യാധി നമ്മുടെ ജീവിതത്തെ വളരെയധികം ബാധിച്ചിരിക്കുകയാണല്ലോ. വിദ്യാഭ്യാസം, തൊഴിൽ തുടങ്ങിയ എല്ലാ മേഖലകളെയും അത് ഹാനികരമായി കീഴ്പ്പെടുത്തിയിരിക്കുന്നു. നമ്മുടെ സാംസ്കാരിക മണ്ഡലത്തിലും കോവിഡിന്റെ ഭീകരത നിഴലിച്ചു നിൽക്കുകയാണ്. മലയാളിയുടെ സംസ്കാരത്തിന്റെ അവിഭാജ്യ ഘടകങ്ങളിൽ ഒന്നാണ് ഉത്സവാഘോഷങ്ങൾ. ആൾക്കൂട്ടവും താളമേളഘോഷങ്ങളും കൊണ്ട് ആനന്ദപൂർണ്ണമായ അത്തരം നാളുകൾ ഇന്ന് ഓർമ്മയായി തീർന്നിരിക്കുന്നു. ഇന്ന് ആറ്റുകാൽ പൊങ്കാല .ഭക്തിയുടേയും വിശുദ്ധിയുടെയും നിറവിൽ അനന്തപുരിയുടെ മക്കൾ ഒന്നുപോലെ ആഘോഷിക്കുന്ന ഉത്സവം. കേരളത്തിനു പുറത്തു നിന്നു പോലും ഭക്തരെത്തി പൊങ്കാല അർപ്പിക്കുന്നത് അനന്തപുരിക്ക് അഭിമാനം തന്നെയായിരുന്നു. കൊടുംവേനലിനെ വകവയ്ക്കാതെ, തീയും പുകയും നിറഞ്ഞ അന്തരീക്ഷത്തിൽ ലക്ഷക്കണക്കിന് സ്ത്രീജനങ്ങൾ തങ്ങളുടെ പ്രാർത്ഥനകളും വേദനകളും അവരുടെ ദേവിക്ക് മുന്നിൽ സമർപ്പിക്കുന്ന പുണ്യദിനം. എന്നാൽ ഇന്ന് തങ്ങളുടെ വീട്ടുമുറ്റത്ത് അവർ പൊങ്കാല അർപ്പിക്കുമ്പോൾ ഭക്തിയുടെ നിറവ് ഉണ്ടെങ്കിലും സാംസ്കാരിക പൊലിമയുടെ അന്തരീക്ഷം സൃഷ്ടിക്കപ്പെടാ...